Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്കിങ് സേവനത്തിലെ...

ബാങ്കിങ് സേവനത്തിലെ വീഴ്ച; ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമീഷൻ വിധി

text_fields
bookmark_border
ബാങ്കിങ് സേവനത്തിലെ വീഴ്ച; ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമീഷൻ വിധി
cancel

മ​ല​പ്പു​റം: ബാ​ങ്കി​ങ് സേ​വ​ന​ത്തി​ലെ വീ​ഴ്ച​ക്ക് ഒ​രു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ന​ഷ്ട​പ്പെ​ട്ട 2.5 ല​ക്ഷം രൂ​പ 12 ശ​ത​മാ​നം പ​ലി​ശ​സ​ഹി​ത​വും ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ വി​ധി​ച്ചു. മ​ഞ്ചേ​രി​യി​ലെ പേ​രാ​പു​റ​ത്ത് മൊ​യ്തീ​ൻ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ഞ്ചേ​രി എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്കി​നെ​തി​രാ​യ വി​ധി.

പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​മാ​യ 2.5 ല​ക്ഷം രൂ​പ 2018 ഏ​പ്രി​ല്‍ ആ​റു​മു​ത​ല്‍ 12 ശ​ത​മാ​നം പ​ലി​ശ​സ​ഹി​തം ന​ൽ​കാ​നും ഒ​രു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​മാ​ണ് ക​മീ​ഷ​ന്‍ ഉ​ത്ത​ര​വ്. 2018 ഏ​പ്രി​ല്‍ ആ​റി​ന് ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം ര​ണ്ട​ര ല​ക്ഷം രൂ​പ കോ​ഴി​ക്കോ​ട്ടെ അ​ബ്ദു​ൽ സ​ലാ​മി​ന്റെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റാ​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍ മ​ഞ്ചേ​രി​യി​ലെ ബാ​ങ്കി​നെ സ​മീ​പി​ച്ച​ത്.

അ​ക്കൗ​ണ്ട് ന​മ്പ​ർ വ്യ​ക്ത​മാ​യി എ​ഴു​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​ണം തെ​റ്റാ​യ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ക്രെ​ഡി​റ്റാ​യ​ത്. തു​ട​ർ​ന്ന് ബാ​ങ്കി​ലും മ​ഞ്ചേ​രി പൊ​ലീ​സി​ലും പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി​ക്കാ​ര​ൻ എ​ഴു​തി​ന​ൽ​കി​യ​തി​ലെ പി​ഴ​വ് കാ​ര​ണ​മാ​ണ് സം​ഖ്യ തെ​റ്റാ​യ അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​യ​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ബോ​ധി​പ്പി​ച്ച​ത്.

ബാ​ങ്കി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​പ​ഭോ​ക്തൃ​സേ​വ​ന​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​മാ​യ സം​ഖ്യ പ​ലി​ശ​യ​ട​ക്കം ന​ൽ​കാ​നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 10,000 രൂ​പ​യും ന​ൽ​കാ​നും എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്കി​നോ​ട് നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankingconsumer court
News Summary - Consumer commission verdict to pay compensation of Rs One Lakh
Next Story