Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ അവസരവാദിയായ മകൻ...

ഈ അവസരവാദിയായ മകൻ എ.കെ. ആൻറണിക്ക് നൽകിയത് താങ്ങാൻ കഴിയാത്ത ദു:ഖമാണെന്ന് എം.എം. ഹസ്സൻ

text_fields
bookmark_border
MM Hassan
cancel

അനിൽ ആന്റണിയെ കെ.പി.സി.സി ​ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നത് ശശി തരൂരിന്റെ നിർദേശപ്രകാരം മുല്ലപ്പള്ളി രാമച​​ന്ദ്രനാണെന്നും അന്ന്, തന്നെ ആൻറണി ഈ തീരുമാനത്തെ എതിർത്തിരുന്നതായും മുതിർന്ന ​കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ പറഞ്ഞു. ഈ എതിർപ്പ് പരിഗണിക്കാതെയാണ് ഐ.ടി. സെല്ലിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നത്.

പിന്നീട് , കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ​ശ്രമിച്ചു. അന്ന്, ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വരുമെന്ന് എ.കെ. ആൻറണി പറഞ്ഞതി​െൻറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം പിൻവലിച്ചത്. ആൻറണിയൊരു ജനാധിപത്യമതേതരവാദിയാണ്. അദ്ദേഹത്തിന്റെ മകനോട് തന്റെ ഇഷ്ടങ്ങൾ അടിച്ചേൽപിക്കാൻ കഴിയില്ല.

കോൺ​ഗ്രസിന്റെ ഉന്നതരായ നേതാക്കളു​ടെ മക്കൾ കേ​ന്ദ്രത്തിൽ അധികാരം നഷ്ടപ്പെ​ട്ടപ്പോൾ പുതിയ മേച്ചിൽപ്പുറം തേടിപ്പോയി. ഇക്കൂട്ടരോടൊപ്പം മാത്രമേ അനിലെ കാണേണ്ടതുള്ളൂ. ഇത്തരം നീക്കത്തിലൂടെ കേരളത്തിലെ ക്രൈസ്തവരെ കൂടെ നിർത്താൻ കഴിയുമെന്നത് ബി.ജെ.പിയുടെ വ്യാ​മോഹമാണ്. ഇവരുടെ കണക്ക് കൂട്ടലുകളെല്ലാം 2024ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൻ തെറ്റാണെന്ന് ബോധ്യപ്പെടുമെന്നും ഹസ്സൻ പറഞ്ഞു.

അനിൽ ആൻറണിക്ക് എ.കെ. ആൻറണിയുടെ മകനെന്നത് കൊണ്ട് മാത്രമാണ് ബി.ജെ.പി കൂടെ കൂട്ടിയത്. ഈ അവസരവാദിയായ മകൻ എ.കെ. ആൻറണിക്ക് നൽകിയത് താങ്ങാൻ കഴിയാത്ത ദു:ഖമാണെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassanAnil Antony
News Summary - Congress leader M.M. Hassan press conference
Next Story