Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃപ്പൂണിത്തുറ ഹിൽപാലസ്...

തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border

തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബൈജുവിനെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ബൈജുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുകയും യാതൊരു വിവരവും ലഭിക്കുകയും ചെയ്തിരുന്നില്ല.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരിലെ ഒരു എ.ടി.എമ്മില്‍ നിന്നും ബൈജു പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഹില്‍പാലസ് സി.ഐ. പറഞ്ഞു.

അതേസമയം, ഇദ്ദേഹത്തെ കണ്ടെത്തിയതായി വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala policeasi baiju
News Summary - Complaint that the ASI of Tripunithura Hill Palace station is missing
Next Story