Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യബന്ധന ബോട്ടിൽ...

മത്സ്യബന്ധന ബോട്ടിൽ കൊറിയൻ കപ്പൽ ഇടിച്ചതായി പരാതി

text_fields
bookmark_border
fishing boat
cancel
camera_alt

(പ്രതീകാത്മക ചിത്രം)

ക​ണ്ണൂ​ർ: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ കൊ​റി​യ​ൻ ക​പ്പ​ൽ ഇ​ടി​ച്ച​താ​യി പ​രാ​തി. പു​തി​യ​ങ്ങാ​ടി​യി​ൽ​നി​ന്ന് ഒ​ക്ടോ​ബ​ർ 14ന് ​ആ​റു​പേ​രു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മേ​ഴ്സി അ​ണ്ണൈ ബോ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണ കൊ​റി​യ​ൻ ക​പ്പ​ലാ​യ കൊ​റി​യ ഷെ​മി ഇ​ടി​ച്ച​ത്.

ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കാ​ണി​ച്ച് ബോ​ട്ടു​ട​മ സി​ലു​വ​പി​ച്ചൈ അ​ഴീ​ക്ക​ൽ തീ​ര​ദേ​ശ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വം ന​ട​ന്ന​തി​ന് പി​റ്റേ ദി​വ​സം ത​ന്നെ അ​ഴീ​ക്ക​ൽ തീ​ര​ദേ​ശ പൊ​ലീ​സി​ലും മ​റൈ​ൻ പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ബോ​ട്ടു​ട​മ സി​ലു​വ​പി​ച്ചൈ ആ​രോ​പി​ച്ചു.

ബോ​ട്ടു​ട​മ സ്റ്റേ​ഷ​നി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി പ​രാ​തി എ​ഴു​തി വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും തീ​ര​ദേ​ശ പൊ​ലീ​സ് പ​റ​ഞ്ഞു.

12 നോ​ട്ടി​ക്ക​ൽ മൈ​ൽ ചു​റ്റ​ള​വി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​​ലെ തീ​ര​ദേ​ശ പൊ​ലീ​സി​ന് കേ​സെ​ടു​ക്കാ​നാ​വൂ. ക​ണ്ണൂ​ർ തീ​ര​ത്തു​നി​ന്നും 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ത്ത​രം പ​രാ​തി​ക​ൾ കോ​സ്റ്റ് ഗാ​ർ​ഡി​ന് കൈ​മാ​റു​ക​യാ​ണ് രീ​തി. ബോ​ട്ടു​ട​മ​യു​ടെ പ​രാ​തി ബേ​പ്പൂ​ർ കോ​സ്റ്റ് ഗാ​ർ​ഡ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി​യ​താ​യും തീ​ര​ദേ​ശ പൊ​ലീ​സ് എ​സ്.​ഐ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boatputhiyangadi
News Summary - Complaint that Korean ship hit a fishing boat
Next Story