Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബ​ശ്രീയുടേത്​...

കുടുംബ​ശ്രീയുടേത്​ മതനിരപേക്ഷ സമീപന​ത്തിന്‍റെകൂടി വിജയം -മുഖ്യമന്ത്രി

text_fields
bookmark_border
കുടുംബ​ശ്രീയുടേത്​ മതനിരപേക്ഷ സമീപന​ത്തിന്‍റെകൂടി വിജയം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കാൽനൂറ്റാണ്ടത്തെ സംഘടിത സ്ത്രീമുന്നേറ്റം അടയാളപ്പെടുത്തിയും സാമൂഹിക മാറ്റത്തിനുള്ള പുത്തൻ ആഹ്വാനങ്ങളേകിയും കുടുംബ​ശ്രീയുടെ നവതിയാഘോഷങ്ങൾക്ക്​ ഉജ്ജ്വല സമാപനം. പുത്തരിക്കണ്ടം മൈതാനത്ത്​ നടന്ന സമാപന ചടങ്ങ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്​തു. ഒരുമക്കൊപ്പം ജാതി-മത ​​വേർതിരിവുകൾക്ക്​ അതീതമായി ചിന്തിക്കാനും സഹകരിക്കാനും കഴിഞ്ഞതുകൊണ്ടുകൂടിയാണ്​ ​ കുടുംബശ്രീക്ക്​ വിജയം കൈവരിക്കാനായതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ ഐക്യവും സൗഹാർദ ചിന്തയും നിലനിൽക്കുന്ന നാടിന്‍റെ മുന്നേറ്റത്തിൽ കുടുംബശ്രീ അനിവാര്യമാണ്​. ലോകത്തിന്​ മാതൃകയായ വനിത കൂട്ടായ്മയെന്നനിലയിൽ ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്​ കുടുംബശ്രീയുടെ മുന്നേറ്റങ്ങൾ. ദാരിദ്ര്യനിർമാർജനം എന്ന തുടക്കത്തിലെ ലക്ഷ്യം വിജയകരമായി നേടിയെടുക്കാൻ കുടുംബശ്രീക്ക്​ കഴിഞ്ഞിട്ടുണ്ട്​. ദാരിദ്ര്യനിർമാർജന കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ ​അപേക്ഷിച്ച്​ കേരളത്തെ ബഹുദൂരം മുന്നിലെത്തിക്കുന്നതിൽ കുടുംബശ്രീ സവിശേഷ പങ്കാണ്​ വഹിച്ചത്​. സ്ത്രീകളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനായാൽ സാമൂഹത്തിലെ ദരിദ്രാവസ്ഥയെ ഒരുപരിധിവരെ മുറിച്ചു കടക്കാനാകും. സംരംഭങ്ങളുമായി സ്ത്രീകളിറങ്ങിയപ്പോൾ നിരവധിപേർ സംശയം പ്രകടിപ്പിച്ചിരുന്നു. അന്നുയർന്ന ആശങ്കങ്ങൾ അസ്ഥാനത്തായിരുന്നെന്ന്​ കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ 25 വർഷങ്ങൾ ആധുനിക കേരളത്തിലെ സ്ത്രീ ജീവിതങ്ങളെ മാറ്റിത്തീർത്തതിന്റെ 25 വർഷങ്ങളാണെന്ന്​ അധ്യക്ഷതവഹിച്ച മന്ത്രി എം.ബി. രാജേഷ്​ പറഞ്ഞു. ചടങ്ങിൽ പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മന്ത്രിമാരായ ആന്‍റണി രാജു, വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, മുൻ എം.പി സുഭാഷിണി അലി തുടങ്ങിയവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreePinarayi vijayan
News Summary - Chief minister on kudumbasree
Next Story