Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളിയിൽ ചരിത്ര...

പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടും - ചെന്നിത്തല; ``ഇടത് സർക്കാറി​െൻറ ആണിക്കല്ല് ഇളക്ക​ുന്ന ഫലമാണ് വരാൻ പോകുന്നത്''

text_fields
bookmark_border
പുതുപ്പള്ളിയിൽ ചരിത്ര വിജയം നേടും - ചെന്നിത്തല; ``ഇടത് സർക്കാറി​െൻറ ആണിക്കല്ല് ഇളക്ക​ുന്ന ഫലമാണ് വരാൻ പോകുന്നത്
cancel

തൃശൂർ: പുതുപ്പള്ളിയിൽ ചരിത്രത്തിൽ ഇല്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇടതുപക്ഷ സർക്കാറിന്റെ ആണിക്കല്ല് ഇളക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വരാൻ പോകുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി അവർ രേഖപ്പെടുത്തി.

പുതിയ പുതുപ്പള്ളിയെക്കുറിച്ച് ചർച്ച ചെയ്യുന്നവർക്ക് പഴയ പുതുപ്പള്ളി അറിയില്ല. രണ്ട് പുതുപ്പള്ളിയും ഒന്ന് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ സർക്കാരിന് കൊടുക്കാൻ കഴിയാത്തത് കഷ്ടമാണ്. അധ്യാപകർക്ക് പഠിപ്പിക്കാൻ സമയമില്ലാതെ അവർ നാടുനീളെ കടം വാങ്ങുകയാണ്. ഉച്ചക്കഞ്ഞി മുട്ടിച്ച സർക്കാരിന് ജനം മാപ്പ് നൽകില്ലെന്നും ചെന്നിത്തല തൃശൂരിൽ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalaPuthuppally bye election
News Summary - Chennithala says will win a historic victory in Puthuppally
Next Story