Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇലക്ട്രിക് വാഹനങ്ങളുടെ...

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്​ ഫീസ്​ സ്വകാര്യ കമ്പനിക്ക്​; സർക്കാർ ആപ്പിനെതി​രെ ഹരജി

text_fields
bookmark_border
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്​ ഫീസ്​ സ്വകാര്യ കമ്പനിക്ക്​; സർക്കാർ ആപ്പിനെതി​രെ ഹരജി
cancel

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ അടക്കുന്ന പണം സ്വകാര്യ കമ്പനി അക്കൗണ്ടിലേക്ക് പോകുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. വൈദ്യുതി ബോ‌ർഡ് സജ്ജമാക്കിയ ആപ്പിന്റെ പ്രവർത്തനം സ്വകാര്യ മേഖലക്ക്​ പൊതുപണം ​ദുരുപയോഗം ചെയ്യാനുള്ള സംവിധാനമാകുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ ​പൊതുപ്രവർത്തകനായ എം.കെ. മൊയ്തീൻകുട്ടി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ്​ ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടപെടൽ​.​

സംസ്ഥാന സർക്കാർ, കെ.എസ്​.ഇ.ബി, വിജിലൻസ്​, സ്റ്റാർട്ടപ് കമ്പനിയായ കോഴിക്കോട്ടെ ബി.പി.എം പവർ ലിമിറ്റഡ്​ എന്നീ എതിർകക്ഷികൾക്ക്​ നോട്ടീസ്​ അയക്കാൻ ഉത്തരവിട്ടു.

സർക്കാർ, സ്വകാര്യ ചാർജിങ്​ സ്റ്റേഷനുകളുടെ പ്രവ‌ർത്തനം ഏകോപിപ്പിക്കാനാണ് കെ.എസ്.ഇ.ബി കേരള ഇ-മൊബിലിറ്റി ആപ്പ് ഏർപ്പെടുത്തിയത്. ചാർജിങ്​ സ്റ്റേഷനുകളുടെ ലൊക്കേഷൻ കണ്ടെത്താനും പണമടക്കാനും സാധിക്കുമെന്നായിരുന്നു വാഗ്ദാനം. ബി.പി.എം പവർ ലിമിറ്റഡിന്റെ സോഫ്​റ്റ്​വെയർ സഹായം ഇതിനുണ്ടായിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി ആപ്പിന്റെ പ്രവർത്തനത്തിൽ തുടക്കം മുതലേ തകരാറുകളുണ്ടെന്ന് ഹരജിയിൽ പറയുന്നു.

ആപ്പ് തുറക്കുമ്പോൾ, ‘ചാർജ്മോഡ്’എന്ന മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദേശമാണ് ലഭിക്കുന്നത്​. ഇതിലടക്കുന്ന പണം സ്വകാര്യ സ്ഥാപനമായ ബി.പി.എം ലിമിറ്റഡിന്‍റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. പണം 24 മണിക്കൂറിനകം കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്തുമെന്നാണ്​ വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടി. ബി.പി.എമ്മിൽ ഓഹരി പങ്കാളിത്തമുള്ള ഇന്ദിരബാബു എനർജി വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിനായി കെ.എസ്.ഇ.ബി എൻജിനീയർമാർ കൺസൾട്ടന്റുമാരായി പ്രവർത്തിച്ചിട്ടുണ്ട്​. നിയമവിരുദ്ധ നടപടിയാണ്​ ആപ്പിന്‍റെ പേരിൽ നടക്കുന്നത്​. ബി.പി.എമ്മിന് കരാർ നൽകിയത് ​ടെൻഡർ വിളിക്കാതെയാണ്​. സ്വകാര്യ കമ്പനികളുമായി ചേർന്ന് ആപ്പ് വികസിപ്പിച്ചത് നികുതിപ്പണത്തിന്‍റെ ദു‌ർവ്യയമാണെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Charging fee for electric vehicles to private company, Petition against government app
Next Story