Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്​ചാർജ്​ കൂട്ടും,...

ബസ്​ചാർജ്​ കൂട്ടും, മിനിമം എട്ട്​ രൂപ

text_fields
bookmark_border
ബസ്​ചാർജ്​ കൂട്ടും, മിനിമം എട്ട്​ രൂപ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴിൽനിന്ന് എട്ട്​ രൂപയായും ഫാസ്​റ്റ്​ പാസഞ്ചറി​​േൻറത്​ 10 രൂപയിൽനിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പർ ഫാസ്​റ്റ്​ നിരക്ക് 13ൽനിന്ന് 15 രൂപയായും സൂപ്പർ ഡീലക്സ് നിരക്ക് 20ൽനിന്ന് 22 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ൽനിന്ന് 44 ആയും വോൾവോ നിരക്ക് 40ൽനിന്ന് 45 ആയും ഉയർത്താനാണ്​ ധാരണ. ബുധനാഴ്​ച ചേരുന്ന മന്ത്രിസഭയോഗം നിരക്ക്​ വർധനയിൽ തീരുമാനമെടുത്തേക്കും. 

ചൊവ്വാഴ്​ച ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാർശ പ്രകാരം കിലോമീറ്റർ ചാർജിലും നേരിയ വർധനയുണ്ടാകും. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്​റ്റിന് 68 പൈസയിൽനിന്ന് 75 പൈസയാകും. സൂപ്പർ ഫാസ്​റ്റിന് 77 പൈസയിൽനിന്ന് 85 പൈസയായും സൂപ്പർ ഡീലക്സിന് 90 പൈസയിൽനിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകൾക്ക് 1.10 രൂപയിൽനിന്ന് 1.20 രൂപയായും വോൾവോക്ക്​ 1.30ൽനിന്ന് 1.45 രൂപയായുമാകും ഉയരുക. വിദ്യാർഥികളുടെ യാത്ര നിരക്ക്​ വർധിപ്പിക്കേണ്ടതില്ലെന്നാണ്​ ​എൽ.ഡി.എഫ്​ തീരുമാനം. എന്നാൽ, വിദ്യാർഥികളുടെ നിരക്കിലും വർധന വന്നേക്കും. 2014ലാണ് അവസാനമായി ബസ്ചാർജ് വർധിപ്പിച്ചത്.

മിനിമം നിരക്ക്​ 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്​ നീങ്ങുന്ന സാഹചര്യവും കെ.എസ്​.ആർ.ടി.സിയുടെ പ്രതിസന്ധിയും പരിഗണിച്ചാണ്​ നിരക്ക്​ വർധനക്ക്​ മ​ുന്നണി അംഗീകാരം നൽകിയത്​. ശിപാർശയുടെ വിശദാംശങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രനാണ്​ മുന്നണി യോഗത്തിൽ അവതരിപ്പിച്ചത്​. ജസ്​റ്റിസ്​ രാമചന്ദ്രൻ കമീഷൻ ശിപാർശകളും മന്ത്രി വിവരിച്ചു. മുക്കാൽ മണിക്കൂർ നീണ്ട യോഗം ബസ്​ചാർജ്​ വർധനയെന്ന ഒറ്റ അജണ്ട മാത്രമേ ചർച്ച ചെയ്തുള്ളൂവെന്ന്​ മുന്നണി വൃത്തങ്ങൾ പറഞ്ഞു. യോഗം ആരംഭിച്ചശേഷമാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. സ്വകാര്യ ബസുടമകൾ മുന്നോട്ട്​ ​െവച്ച മിനിമം നിരക്ക്​ 10 രൂപയെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ്​ യോഗത്തിലുണ്ടായത്​. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം അഭിപ്രായപ്പെട്ടു.

നേരത്തേ നിരക്ക്​ വർധന ആവശ്യപ്പെട്ട്​ സമരരംഗത്തേക്കിറങ്ങാൻ തീരുമാനിച്ച ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ അവർ നിരക്ക്​ വർധന ആവശ്യപ്പെട്ടിരുന്നു. നിരക്ക്​ വർധിപ്പിക്കേണ്ട സാഹചര്യമാ​െണന്ന്​ മുഖ്യമന്ത്രി നിയമസഭയിലുൾപ്പെടെ വ്യക്തമാക്കുകയും ചെയ്​തിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ്​ നിരക്കിൽ നേരിയ വർധന വരുത്താൻ എൽ.ഡി.എഫ്​ ശിപാർശ ​െചയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsbus faremalayalam news
News Summary - Bus fare hike in Kerala - Kerala news
Next Story