Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെമിനാർ ബഹിഷ്കരണം...

സെമിനാർ ബഹിഷ്കരണം കോൺഗ്രസിന്‍റെ വിശ്വാസ്യത തകർക്കും -കാരാട്ട്​

text_fields
bookmark_border
Prakash Karat
cancel
Listen to this Article

കണ്ണൂർ: പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പ​ങ്കെടുക്കുന്നതിൽ കോൺഗ്രസ്​ നേതാക്കൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ സംഭവം തീർത്തും നിരാശജനകമാണെന്ന്​ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​ പറഞ്ഞു. ഇതിലൂടെ കോൺഗ്രസിന്‍റെ വിശ്വാസ്യതയാണ്​ തകരാൻ പോകുന്നത്​. കണ്ണൂർ ടൗൺ സ്ക്വയറിലെ സി.എച്ച്​. കണാരൻ നഗറിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയിൽ രാജ്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തിൽ ഇടതുപാർട്ടികളുമായി തനിക്ക്​ ഒരു അഭി​പ്രായ വ്യത്യാസവുമില്ലെന്നും നേതൃത്വം വിലക്കിയതിനാലാണ്​ സെമിനാറിൽ പ​ങ്കെടുക്കാത്തതെന്നുമാണ്​ ഈ വിഷയത്തിൽ ശശി തരൂർ തനിക്ക്​ നൽകിയ വിശദീകരണം. കോൺഗ്രസ്​ നേതൃത്വത്തിന്‍റെ ഈ നിലപാട്​ ദൗർഭാഗ്യകരമാണ്​. മതനിര​പേക്ഷത തകർക്കുന്ന കേന്ദ്ര സർക്കാറിന്‍റെ നിലപാടിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്​.

കേന്ദ്രം ഭരണഘടന സംവിധാനം ഉപയോഗിച്ച് രാജ്യത്തിന്‍റെ​ മതനിര​പേക്ഷത തകർക്കുകയാണ്​. ആർ.എസ്​.എസാണ്​ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്നത്​. ഭരണ സംവിധാനത്തെയും നിയമ നിർമാണത്തെയും ഉപയോഗിച്ച്​ കേന്ദ്രം രാജ്യത്തിന്‍റെ മതേതരത്വത്തിന്​ കത്തിവെക്കുകയാണ്​. കർണാടകയിലെ ഹിജാബ്​ നിരോധനം ഇതിന് തെളിവാണ്​. ചില സംസ്ഥാനങ്ങളിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുപോലും നിരോധനമാണ്​. രാജ്യത്ത്​ കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങ​ളെ രണ്ടാംതരം പൗരന്മാരാക്കുകയാണ്​. ഭരണഘടന ഉപയോഗിച്ച്​ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നു​. പൗരത്വത്തിനുവേണ്ടി മതംപോലും രാജ്യത്ത്​ പരിഗണന വിഷയമായത്​ ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash Karatcpm party congress
News Summary - Boycott of seminar will undermine Congress credibility: Prakash Karat
Next Story