Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​...

പൊലീസ്​ സ്​റ്റേഷനുകളിലെ ബോർഡുകൾ ഇനി ഹിന്ദിയിലും ഇംഗ്ലീഷിലും

text_fields
bookmark_border
പൊലീസ്​ സ്​റ്റേഷനുകളിലെ ബോർഡുകൾ ഇനി ഹിന്ദിയിലും ഇംഗ്ലീഷിലും
cancel
camera_alt????????? ??????????????????????????? ???????????????? ???????? ?????? ??????? ?. ??????????? ????????????? ????????????? ??????????????? ?????????? ?????????????? ?????????? ???????????? ????????? ???????????????

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും ബോ​ർ​ഡു​ക​ൾ ഇ​നി മ​ല​യാ​ള​ത്തി​ന്​ പു​റ​മെ ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും. നി​ല​വി​ൽ പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും ​േബാ​ർ​ഡു​ക​ൾ ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​ണ്. എ​ന്നാ​ൽ, മു​ഴു​വ​ൻ സ്​​േ​റ്റ​ഷ​നു​ക​ളു​ടെ​യും ബോ​ർ​ഡു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും മാ​റ്റ​ണ​മെ​ന്നാ​ണ്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യു​ടെ നി​ർ​ദേ​ശം. നീ​ല​യും ചു​വ​പ്പും ക​ല​ര്‍ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ള്ള നി​റ​ത്തി​ലാ​കും ബോ​ര്‍ഡു​ക​ള്‍ എ​ഴു​തു​ക. 

ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് മു​മ്പ് ഇൗ ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​സ്.​പി​മാ​ര്‍ക്കാ​ണ് ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ചു​മ​ത​ല. നേ​ര​ത്തേ ന​ല്‍കി​യ നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ ക​ര്‍ശ​ന​നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്​ വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. അ​തി​നു​പു​റ​മെ വി​ദേ​ശ​ങ്ങ​ളി​ലും മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും കേ​ര​ള​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​വ​ർ​ക്ക്​ മ​റ്റ്​ സ​ഹാ​യ​ങ്ങ​ളി​ല്ലാ​തെ​ത​ന്നെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ബോ​ർ​ഡു​ക​ളും സ്​​ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ള്ള പ​ല​യി​ട​ങ്ങ​ളി​ലും ഇ​തി​നോ​ട​കം​ത​ന്നെ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationkerala newsmalayalam newsName boardMulti language
News Summary - Board in police station-India news
Next Story