Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ടി. ബൽറാമിന് നേരെ...

വി.ടി. ബൽറാമിന് നേരെ കരിങ്കൊടി പ്രതിഷേധം 

text_fields
bookmark_border
vt-balram-blak-flag
cancel

തൃത്താല: എ.കെ.ജിക്കെതിരായ പരാമർശത്തിൽ വി.ടി. ബൽറാം എം.എൽ.എക്കെതിരെ വീണ്ടും പ്രതിഷേധം. ബൽറാമിന്‍റെ വാഹനത്തിന് നേരെ സി.പി.എം പ്രവർത്തകർ കരിങ്കൊടി കാട്ടി. 

എം.എൽ.എയുടെ വാഹനം തടയാൻ പ്രതിഷേധക്കാർ ശ്രമം നടത്തി. എന്നാൽ, വൻ പൊലീസ് സന്നാഹം ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു നിർത്തി. ബൽറാമിന്‍റെ വാഹനത്തിനും പൊലീസ് അകമ്പടി ഉണ്ടായിരുന്നു. 

കരിങ്കൊടി പ്രതിഷേധത്തെ മാനിക്കുന്നുവെന്നും പരിപാടികൾ തടസപ്പെടുത്താൻ ശ്രമം ഉണ്ടായാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയായി സമൂഹം തിരിച്ചറിയുമെന്നും യോഗത്തിൽ ബൽറാം ചൂണ്ടിക്കാട്ടി. 

മരണമടഞ്ഞ അംഗത്തിന്‍റെ കുടുംബത്തിനുള്ള ഇൻഷുറൻസ് സഹായം കൈമാറുന്നതിനായി ക്ഷീരോൽപാദന സഹകരണ സംഘങ്ങൾ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ബൽറാം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsblack flagmalayalam newsAKGVT Balram MLA
News Summary - Black Flag to VT Balram MLA -Kerala News
Next Story