Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി കോർ...

ബി.ജെ.പി കോർ കമ്മിറ്റിയും എൻ.ഡി.എ യോഗവും തൃശൂരിൽ; പു​തു​പ്പ​ള്ളിയിലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കും

text_fields
bookmark_border
ബി.ജെ.പി കോർ കമ്മിറ്റിയും എൻ.ഡി.എ യോഗവും തൃശൂരിൽ; പു​തു​പ്പ​ള്ളിയിലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കും
cancel

തൃ ​ശൂ​ർ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​ൻ ബി.​ജെ.​പി കോ​ർ ക​മ്മി​റ്റി​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​വും എ​ൻ.​ഡി.​എ യോ​ഗ​വും ശ​നി​യാ​ഴ്ച തൃ​ശൂ​രി​ൽ ചേ​രും. സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം നേ​ര​ത്തേ തീ​രു​മാ​നി​ച്ച​താ​ണെ​ങ്കി​ലും ഇ​തി​നി​ട​യി​ൽ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. രാ​വി​ലെ കോ​ർ ക​മ്മി​റ്റി​യും തു​ട​ർ​ന്ന്​ സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​വും വൈ​കീ​ട്ട് എ​ൻ.​ഡി.​എ യോ​ഗ​വു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ശോ​ഭ സു​രേ​ന്ദ്ര​ൻ സം​ഘ​ട​ന രം​ഗ​ത്ത് വീ​ണ്ടും സ​ജീ​വ​മാ​യ ശേ​ഷം ചേ​രു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​മാ​ണ്. ശോ​ഭ സു​രേ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കും.

പു​തു​പ്പ​ള്ളി​യി​ൽ പാ​ർ​ട്ടി കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹ​രി, പാ​ർ​ട്ടി വ​ക്താ​വ് ജോ​ർ​ജ് കു​ര്യ​ൻ, മു​തി​ർ​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​നും എ​ൻ.​ഡി.​എ യോ​ഗ​ത്തി​നും ശേ​ഷം കേ​ന്ദ്ര നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കും. നാ​യ​ർ വോ​ട്ട​ർ​മാ​ർ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പു​തു​പ്പ​ള്ളി​യി​ല്‍ ആ ​സ​മു​ദാ​യ​ത്തി​ല്‍നി​ന്നു​ത​ന്നെ സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്നാ​ണ് ബി.​ജെ.​പി​യി​ലെ പൊ​തു​വി​കാ​രം.

സ​ഹ​താ​പ​ത​രം​ഗം യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ല്‍ സം​ഘ്പ​രി​വാ​ർ വോ​ട്ടു​ക​ള്‍ ചോ​രാ​തെ നോ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​തി​ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​ക്കാ​ള്‍ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ ആ​ർ​ക്കും നി​ർ​ദേ​ശി​ക്കാ​നി​ല്ല. അ​തേ​സ​മ​യം, ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ ഏ​റെ​യു​ള്ള പു​തു​പ്പ​ള്ളി​യി​ൽ ജോ​ർ​ജ് കു​ര്യ​നെ മ​ത്സ​രി​പ്പി​ച്ച് ക​രു​ത്ത് കാ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. എ​ന്നാ​ൽ, മ​ണി​പ്പൂ​ർ ക​ലാ​പ​ത്തോ​ടെ ക്രൈ​സ്ത​വ​ർ​ക്കി​ട​യി​ല്‍ ബി.​ജെ.​പി വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​ണെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 11,694 വോ​ട്ടാ​ണ് ബി.​ജെ.​പി​ക്ക് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP kerala
News Summary - BJP core committee and NDA meeting in Thrissur
Next Story