Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗണ്‍ വേളയില്‍,...

ലോക്ഡൗണ്‍ വേളയില്‍, നന്മയുള്ള ബാബു

text_fields
bookmark_border
ലോക്ഡൗണ്‍ വേളയില്‍, നന്മയുള്ള ബാബു
cancel
camera_alt?????????? ?????????????

വടകര: ലോക്ഡൗണ്‍ വേളയില്‍ മത്സ്യത്തൊഴിലാളിയായ ഏറാമല പയ്യത്തൂര്‍ തടത്തില്‍ വയല്‍കുനി ടി.കെ. ബാബു(57)വി‍​െൻറ നന്മ തിരിച്ചറിയുകയാണ് നാട്ടുകാര്‍. ലോക്ഡൗണിനെ തുടര്‍ന്ന് 45 ദിവസം പണിയില്ലാതെ വീട്ടില്‍തന്നെയായിരുന്നു ബാബു. ചോമ്പാല ഹാര്‍ബര്‍ വീണ്ടും സജീവമായതോടെ കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും മത്സ്യവില്‍പനക്കെത്തി. ആദ്യത്തെ രണ്ടുദിവസം വില്‍പന നടത്തിയ ബാബുവി‍​െൻറ മനസ്സിലൊരു ചിന്ത.

 

എല്ലാരും പണിയൊന്നുമില്ലാതെ വീട്ടില്‍തന്നെയിരിക്കുകയാണ്. ഈ പ്രയാസം നന്നായി അറിഞ്ഞവനാണ്​ താൻ. ഇൗ സാഹചര്യത്തിൽ തന്നോട്​ സ്ഥിരം വാങ്ങിവരുന്നവര്‍ക്ക് ഒരു ദിവസം മത്സ്യം വെറുതെ കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ്​ കഴിഞ്ഞദിവസം, 280 രൂപ നിരക്കില്‍ 30 കിലോ ചെമ്മീന്‍ വാങ്ങി, 90 വീടുകളില്‍ 250 ഗ്രാം വീതം സൗജന്യമായി നല്‍കി.

110 വീട്ടുകാര്‍ സ്ഥിരമായി മീന്‍ വാങ്ങുന്നവരുണ്ട്. ബാക്കിയുള്ളവര്‍ക്കും ത​​െൻറ സ്നേഹസമ്മാനമായി ഒരു പൊതി മത്സ്യം നല്‍കുമെന്ന് ബാബു പറയുന്നു. 45 വര്‍ഷമായി മത്സ്യവില്‍പന തുടങ്ങിയിട്ട്.  12ാം വയസ്സില്‍, ആദ്യകാലത്ത് ഓലകൊണ്ട്​  കൊട്ടമെടഞ്ഞ് കൈയില്‍ തൂക്കി നടന്നാണ് വിറ്റത്. പിന്നെ കാവില്‍ ചുമന്നു കൊണ്ടായി വില്‍പന.

ചോമ്പാല ഹാര്‍ബറില്‍ ഏഴുപേര്‍ മാത്രമാണിപ്പോള്‍ കാവില്‍ ചുമന്നുനടന്ന്​ മത്സ്യവില്‍പന നടത്തുന്നത്. ഏറെ മാറ്റങ്ങള്‍ വന്നു. പക്ഷെ, ഇതുപോലെ വീട്ടിലിരുന്ന കാലം വേറെയില്ലെന്ന്​ ബാബു പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarakerala newslockdown
News Summary - babu vatakara-kerala news
Next Story