Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഇൗസി​െൻറ അപരനെ...

റഇൗസി​െൻറ അപരനെ കണ്ടുപിടിക്കാമോ...?

text_fields
bookmark_border
റഇൗസി​െൻറ അപരനെ കണ്ടുപിടിക്കാമോ...?
cancel

കണ്ടാൽ നിങ്ങളെപ്പോലെ തന്നിരിക്കുന്ന ഒരാൾകൂടി ഇൗ ലോകത്തിലുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തുചെയ്യും...? അയാളെ കണ്ടുപിടിക്കാനായി രണ്ടുംകൽപ്പിച്ച്​ ഇറങ്ങിത്തിരിക്കുമോ...?

അങ്ങനെ ഇറങ്ങിപ്പുറപ്പെടാൻ കഴിയാത്ത ഒരാളാണെങ്കിലോ, പിന്നെന്തു ചെയ്യും..? കിടന്ന കിടപ്പിൽ കിടന്ന്​ ഇൗ​ ലോകത്തി​​​​​​​​െൻറ ഏതോ മൂലയിലിരിക്കുന്ന അയാളെ തേടി സാധ്യമാകുന്ന മാർഗങ്ങളിലൂടെ അലഞ്ഞു തിരിയുമോ...?

മലപ്പ​ുറം ജില്ലയിലെ വെളിമുക്കിലെ ഹിദായ എന്ന വീട്ടിൽ കിടന്ന്​ റഇൗസ്​ എന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ഒര​ു വർഷമായി അന്വേഷണത്തിലാണ്​ കണ്ടാൽ തന്നെപ്പോലിരിക്കുന്ന ആ മനുഷ്യൻ ആരാണ്​ എന്നറിയാൻ​...

സോഷ്യൽ മീഡിയയിൽ സജീവമായവർക്ക്​ പരിചിതനാണ്​ ‘റഇൗസ്​ ഹിദായ’ എന്ന പേരിൽ അറിയപ്പെടുന്ന റഇൗസിനെ. 13 വർഷമായി റഇൗസ്​ കിടപ്പിലാണ്​. 17ാമത്തെ വയസ്സിൽ ഉണ്ടായ അപകടത്തിൽ കഴുത്തിന്​ താഴേക്ക്​ തളർന്നുപോയ റഇൗസ്​ ത​​​​​​​​െൻറ വീട്ടിലെ കിടക്കയിൽ കിടന്ന്​ ലോകത്തോട്​ സംസാരിക്കുന്നു. ഫേസ്​ബുക്കിലൂടെ. വെറുതെ സംസാരിക്കുക മാത്രമല്ല, കേരളത്തിൽ അറിയപ്പെടുന്ന ഗ്രീൻ പാലി​േയറ്റീവ്​ പ്രവർത്തകൻ കൂടിയാണ്​ റഇൗസ്​. റഇൗസിനെ കുറിച്ചുള്ള വിശേഷങ്ങൾ പിന്നീട്​ പറയാം; അവ​​​​​​​​െൻറ ജീവിതത്തിലെ ആ ‘സർപ്രൈസി’നെക്കുറിച്ച്​ പറഞ്ഞ ശേഷം.

സോഷ്യൽ മീഡിയയിൽ എമ്പാടും റഇൗസിന്​ സുഹൃത്തുക്കളുണ്ട്​. അവരിൽ ഒരാളായ രാജേഷ്​ ബാബു കഴിഞ്ഞ ഒളിമ്പിക്​സി​​​​​​​​െൻറ സമയത്ത്​ റഇൗസിന്​ ഒര​ു ​േഫാ​േട്ടാ അയച്ചുകൊടുത്തു. ഒരു മദാമ്മയെടുത്ത സെൽഫിയിൽ തന്നെപ്പോലെ തന്നെയിരിക്കുന്ന ഒരാളുടെ ചിത്രം. ആദ്യം റഇൗസ്​ കരുതിയത്​ ഒര​ു മദാമ്മയുടെ ചിത്രത്തിനൊപ്പം ത​​​​​​​​െൻറ ചിത്രം കൂടി ചേർത്തുവെച്ച്​ സുഹൃത്ത്​ ഫോ​േട്ടാഷോപ്പിൽ ഒപ്പിച്ച പണിയായിരിക്കുമെന്നാണ്​​. അത്രയേറെ സാമ്യമുണ്ട്​ ചിത്രത്തിന്​. സൂം ചെയ്​തു നോക്കിയപ്പോൾ റഇൗസിന്​ പിടികിട്ടി അത്​ താനല്ല; ത​​​​​​​​െൻറ അപരനാണെന്ന്​. തന്നെക്കാൾ വെളുത്തൊരാൾ.

അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്​സി​​​​​​​​െൻറ ഫേസ്​ബുക്ക്​ പേജിൽ​ ലൈക്ക്​ ചെയ്​തവരിൽനിന്നാണ്​ കുവൈത്തിൽ ജോലി ചെയ്​തിരുന്ന രാജേഷ്​ ബാബു ആ റഇൗസി​​​​​​​​െൻറ ‘അപര’നെ കണ്ടെത്തിയത്​. ചിത്രം കിട്ടി രണ്ടു ദിവസം കഴിഞ്ഞാണ്​ രാജേഷ്​ റഇൗസിന്​ അയച്ചുകൊടുത്തത്​. അതിനകം ആ ചിത്രം എവിടെനിന്ന്​ എടുത്തതാണെന്നുപോലും തിരിച്ചറിയാൻ കഴിയാതായി. ബ്രിട്ടീഷ്​ പൗരനാണെന്ന വിവരം മാത്രമാണ്​ രാജേഷിന്​ ഒാർമയുള്ള ഏക വിവരം.

അന്നുമുതൽ റഇൗസ്​ അന്വേഷണത്തിലാണ്​ തന്നെപ്പോലെ ഇൗ ഭൂമിയുടെ ഏതോ കോണിൽ കഴിയുന്ന ആ മനുഷ്യനെ​ തേടി. പല തവണ ത​​​​​​​​െൻറ ഫേസ്​ബുക്ക്​ പേജിൽ റഇൗസ്​ ഇൗ വിവരം പോസ്​റ്റായി ഇട്ടു. കണ്ടുമുട്ടിയാൽ അയാളെ ഒന്നു കെട്ടിപ്പിടിക്കണം. എന്നിട്ട്​ ചോദിക്കണം, ‘‘അല്ലെടോ, നീയെങ്ങനെയാ എന്നെപ്പോലെയായത്​...?’’  അത്രയേയുള്ളു റഇൗസി​​​​​​​​െൻറ ആഗ്രഹം..

സാ​േങ്കതിക പരിജ്​ഞാനമുള്ള ആരെങ്കിലും തന്നെ സഹായിക്കുമെന്നും അപരനെ കണ്ടെത്തുമെന്നുമാണ്​ റഇൗസി​​​​​​​​െൻറ പ്രതീക്ഷ. കഴിഞ്ഞ ദിവസവും ഫേസ്​ബുക്കിൽ റഇൗസ്​ പോസ്​റ്റിട്ടു...
 ‘‘ലോകത്തി​​​​​​​​െൻറ ഏതോ ഒരു പോയിൻറിൽ ഈ മനുഷ്യനും ഭംഗിയായി ജീവിക്കുന്നുണ്ടാവും.
ഊരോ പേരോ ഒന്നുമറിയില്ല. അറിയാവുന്ന വഴികളിലൊക്കെ തിരഞ്ഞു നോക്കി....ഒന്ന് കണ്ടു പിടിക്കാൻ എന്താ വഴി...?’’

ഇനി റഇൗസിനെക്കുറിച്ച്​ ചില കാര്യങ്ങൾ പറയാം.സോഷ്യൽ മീഡിയ കൊച്ചുവർത്തമാനം പറഞ്ഞിരിക്കാനുള്ള ഇടമല്ലെന്ന്​ ഇൗ​ ചെറുപ്പക്കാരൻ കഴിഞ്ഞ കുറച്ചുകാലമായി തെളിയിച്ചുകഴിഞ്ഞു. കിടപ്പിലായ രോഗികളുടെ സംഗമവും അവരെ കടലുകാണിക്കാനും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കാനുമെല്ലാം ഫേസ്​ബുക്കിലൂടെ റഇൗസിന്​ കഴിയുന്നു. മനുഷ്യരോടുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ കിടന്ന കിടപ്പിൽ പോലും കഴിയുമെന്ന്​ ഇൗ യുവാവ്​ ​ഒാരോ ദിവസവും തെളിയിക്കുന്നു.

അത്യാവശ്യത്തിന്​ ഒരു രോഗിക്ക്​ രക്​തം വേണ്ടിവന്നാൽ, നടക്കാൻ കഴിയാത്ത ഒരാൾക്ക്​ വീൽചെയറോ വാക്കറോ വാക്കിങ്​ സ്​റ്റിക്കോ വേണ്ടിവന്നാൽ, രോഗികളിൽ ആർക്കെങ്കിലും ചികിത്സാ സഹായം വേണ്ടിവന്നാൽ ഫോ​ണെടുത്ത്​ ‘റഇൗസേ ...’ എന്ന്​ നീട്ടിവിളിക്കേണ്ട കാര്യമേയുള്ളു...
റഇൗസിനെ സ്​നേഹിക്കുന്ന, അവനു വേണ്ടി എന്തും ചെയ്യാൻ തയറായി നിൽക്കുന്ന ആയിരക്കണക്കിന്​ സുഹൃത്തുക്കളിലൂടെ നിമിഷങ്ങൾക്കകം അത്​ സാധിച്ചിരിക്കും...

അങ്ങനെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന റഇൗസി​​​​​​​​െൻറ അപരനെ കണ്ടെത്താൻ അതേ സ​​ുഹൃത്തുക്കളും പരിശ്രമിക്കുന്നുണ്ട്​...
എന്നെങ്കിലും കണ്ടെത്തും എന്ന ഉറച്ച വിശ്വാസത്തിലാണ്​ റഇൗസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raees Hidayaanother personpain and palliative careMalappuram News
News Summary - another person of Raees Hidaya, malappuram; pain and palliative care worker
Next Story