Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി സർവീസ്​ നാളെ മുതൽ -എ.കെ ശശീന്ദ്രൻ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി സർവീസ്​ നാളെ മുതൽ -എ.കെ ശശീന്ദ്രൻ
cancel

തിരുവനന്തപുരം: ​ജില്ലകൾക്കുള്ളിൽ നാളെ മുതൽ കെ.എസ്​.ആർ.ടി.സി സർവീസ്​ തുടങ്ങുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സ്വകാര്യ ബസുടമകൾ യാഥാർഥ്യബോധത്തോ​െട കാര്യങ്ങളെ സമീപിക്കണം. അവർ നിഷേധാത്​മക നിലപാട്​ സ്വീകരിക്കില്ലെന്നാണ്​ പ്രതീക്ഷയെന്നും ഗതാഗത മന്ത്രി വ്യക്​തമാക്കി.

​സ്വകാര്യ ബസുടമകൾ പണിമുടക്കിന്​ നോട്ടീസ്​ നൽകിയിട്ടില്ല. അതുകൊണ്ട്​ ചർച്ചയുടെ ആവശ്യമില്ല. ജനങ്ങളുമായി സഹകരിച്ച്​ കൊണ്ട്​ സർവീസ്​ നടത്താൻ സ്വകാര്യ ബസുകൾ തയാറാവണം. ബസുകൾക്ക്​ മൂന്ന്​ മാസത്തെ നികുതി ഒഴിവാക്കിയിട്ടുണ്ട്​. ഇതിലൂടെ 36 കോടി രൂപയുടെ നഷ്​ടമാണ്​ ഉണ്ടാവുകയെന്നും ഗതാഗത മന്ത്രി പറഞ്ഞു. എസ്​.എസ്​.എൽ.സി-പ്ലസ്​ ടു പരീക്ഷകൾ തുടങ്ങു​േമ്പാഴേക്കും ബസുടമകൾ സഹകരിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്​ഡൗണി​​​​െൻറ നാലാം ഘട്ടത്തിൽ നിയ​ന്ത്രണങ്ങൾക്ക്​ വിധേയമായി ബസ്​ സർവീസ്​ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പകുതി യാത്രക്കാരുമായി സർവീസ്​ നടത്താനാണ്​ അനുമതി. ഇതിനായി  മിനിമം ചാർജ്​ എട്ട്​ രൂപയിൽ നിന്ന്​ 12 രൂപയാക്കി വർധിപ്പിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsa.k sasindranmalayalam newslockdown
News Summary - A.K Sasindran press meet-Kerala news
Next Story