കന്നിവോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsകൊച്ചി: വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നിവോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18-22 പ്രായപരിധിയിലുള്ള വോട്ടർമാർക്ക് അവരുടെ നിയോജക മണ്ഡലത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ (airindiaexpress.com) മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്നുവരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ 19ാം വാർഷികത്തിന്റെ ഭാഗമായ ഓഫർ ആഭ്യന്തര-അന്താരാഷ്ട്ര സർവിസുകളിൽ ലഭ്യമാണ്.
യുവാക്കളിൽ ജനാധിപത്യബോധം വളർത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ പങ്കാളികളാക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ‘വോട്ട് അസ് യൂ ആർ’ കാമ്പയിനെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കമേഴ്സ്യൽ ഓഫിസർ ഡോ. അങ്കുർ ഗാർഗ് പറഞ്ഞു.
പുതുതായി അവതരിപ്പിച്ച ചെക്ക് ഇന് ബാഗേജില്ലാത്ത യാത്രക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇന് ബാഗേജോടുകൂടിയ യാത്രക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, എത്രതവണ വേണമെങ്കിലും ചേഞ്ച് ഫീ ഇല്ലാതെ യാത്രക്ക് രണ്ടുമണിക്കൂർ മുമ്പുവരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലക്സ്, ബിസിനസ് ക്ലാസ് സേവനങ്ങളും മറ്റും ലഭിക്കുന്ന എക്സ്പ്രസ് ബിസ് എന്നീ നാല് നിരക്കുകളിലും കന്നിവോട്ടർമാർക്കുള്ള ഓഫർ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.