Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: മണികണ്​ഠ​െൻറ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
court.
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാംപ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്​ഠ​​െൻറ (29) ജാമ്യാപേക്ഷയാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി തള്ളിയത്​. പ്രതിക്ക്​ കുറ്റകൃത്യത്തിലുള്ള പങ്ക്​, ഇരയായ നടിയുടെ മൊഴിയിൽനിന്നും അന്തിമ റിപ്പോർട്ടിൽനിന്നും വ്യക്​തമാകുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ജാമ്യം നിരസിച്ചത്​. 

ഇരയായ നടിയുടെ മജിസ്​ട്രേറ്റ്​ മുമ്പാകെ നൽകിയ മൊഴിയിൽ മുഴുവൻ പ്രതികൾക്കും കുറ്റകൃത്യത്തിലുള്ള പങ്ക്​ വ്യക്തമായി പറയുന്നുണ്ട്​. പ്രതിയുടെ കോൾഡാറ്റാ റെക്കോഡുകളിൽനിന്ന്​ സംഭവം നടന്ന ദിവസം പ്രതി, ഒന്നാം പ്രതി സുനിൽകുമാറിനെ പലതവണ വിളിച്ചതായി വ്യക്​തമാകുന്നുണ്ട്​. കൂടാതെ, ശാസ്​ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതിക്കെതിരായുണ്ട്​.

തിരിച്ചറിയൽ പരേഡിൽ ഇരയാക്കപ്പെട്ട നടി പ്രതിയെ വ്യക്​തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്​. പ്രതികളുടെത്​ മുൻകൂട്ടി തീരുമാനിച്ച ക്രൂരപ്രവൃത്തിയായിരുന്നു​. സംഭവം നടന്നതിനു പിന്നാലെ അറസ്​റ്റ്​ ഒഴിവാക്കാൻ മണികണ്​ഠൻ അടക്കമുള്ളവർ ഒളിവിൽ കഴിഞ്ഞതാണ്​. ജാമ്യം നൽകിയാൽ വീണ്ടും ഒളിവിൽ പോകുമെന്നാണ്​ പ്രോസിക്യൂട്ടറുടെ വാദം. ഹൈകോടതിയും ഇതേ കോടതിയും പ്രതിയുടെ ജാമ്യ​ാപേക്ഷ പലതവണ തള്ളിയതാണ്​.

എത്രയുംവേഗം കേസ്​ വിചാരണ നടത്താനും പ്രതിയെ പുറത്തുവിടുന്നത്​ വിചാരണ വൈകാൻ ഇടവരു​ത്തുമെന്നുമാണ്​ ഫെബ്രുവരിയിൽ ജാമ്യാപേക്ഷ തള്ളി ഹൈകോടതി അഭിപ്രായപ്പെട്ടത്​. ഇൗ സാഹചര്യങ്ങൾ കണക്കിലെടുക്കു​േമ്പാൾ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmanikandanactress attack casemalayalam newsbail application
News Summary - Actress Attack Case: Accused Manikandan Bail Application Rejected -Kerala News
Next Story