Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവിനെ കൊന്നതിന്...

മാതാവിനെ കൊന്നതിന് തടവനുഭവിക്കുന്ന പ്രതിയെ സഹോദരനെ കൊന്ന കേസിൽ വിട്ടയച്ചു

text_fields
bookmark_border
8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament
cancel
camera_alt

representational image

കോ​ഴി​ക്കോ​ട്: സ​ഹോ​ദ​ര​നെ ക​ഴു​ത്തി​ൽ മു​ണ്ടി​ട്ട് കൊ​ന്ന് റ​ബ​ർ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യെ വെ​റു​തെ വി​ട്ടു. ച​ക്കി​ട്ട​പാ​റ മു​തു​കാ​ട് കൊാ​ള​ത്തൂ​ർ കോ​ള​നി​യി​ൽ സു​നി​ൽ എ​ന്ന അ​പ്പു​വി​നെ (25)യാ​ണ് നാ​ലാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ​ജ​ഡ്ജ് മോ​ഹ​ൻ ജോ​ർ​ജ് വി​ട്ട​യ​ച്ച​ത്. 2018 ജൂ​ലൈ 24ന് ​രാ​ത്രി 12ഓ​ടെ വീ​ട്ടി​ൽ​വെ​ച്ച് അ​നി​യ​ൻ അ​നു​വി​നെ വ​ധി​ച്ച​താ​യാ​ണ് കേ​സ്. ഈ ​മ​ര​ണ​ത്തി​ൽ മാ​താ​വി​ന് സം​ശ​യ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി ഒ​രു​കൊ​ല്ലം ക​ഴി​ഞ്ഞ് മാ​താ​വി​നെ​യും കൊ​ന്നി​രു​ന്നു.

ഈ ​കേ​സി​ൽ കോ​ട​തി പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. മാ​താ​വി​ന്റെ കൊ​ല​ക്കേ​സ് അ​​​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് നേ​ര​ത്തേ ആ​ത്മ​ഹ​ത്യ​യാ​യി ക​രു​തി​യ സ​ഹോ​ദ​ര​ന്റെ മ​ര​ണ​ത്തി​ലും പെ​രു​വ​ണ്ണാ​മു​ഴി പൊ​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ര​ണ്ട് കേ​സി​ലും, താ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പി​ന്നീ​ട് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ മൊ​ഴി​യും ന​ൽ​കി. എ​ന്നാ​ൽ സ​ഹോ​ദ​ര​നെ കൊ​ന്നു​വെ​ന്ന​തി​ന് മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പ്ര​തി​യെ വി​ട്ട​യ​ച്ച​ത്. പ്ര​തി​ക്കു​വേ​ണ്ടി ലീ​ഗ​ൽ എ​യ്ഡ് ചീ​ഫ് ഡി​ഫ​ൻ​സ് കൗ​ൺ​സ​ൽ അ​ഡ്വ. പി. ​പീ​താം​ബ​ര​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MotherPrisonMurderKozhikode News
News Summary - Accused who was in prison for killing his mother was released in the case of killing his brother
Next Story