Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ ബൈക്കുകൾ...

രണ്ട്​ ബൈക്കുകൾ കാറിലിടിച്ച്​ മൂന്ന് യുവാക്കൾ മരിച്ചു

text_fields
bookmark_border
accident
cancel
ചെങ്ങന്നൂർ: എം.സി റോഡിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. കോട്ടയം അതിരമ്പുഴ ചൂരക്കുളങ്ങര കുഴിക്കണ്ടത്തിൽ വീട്ടിൽ സ്​റ്റീഫ​​െൻറ (ബേബി) മകൻ അഖിൽ കെ. സ്​റ്റീഫൻ (21), കോട്ടയത്ത് താമസിക്കുന്ന ഇടുക്കി ഉടുമ്പന്നൂർ ചീനികുഴി കല്ലൂർ വീട്ടിൽ മോഹന​​െൻറയും മഹാത്മാഗാന്ധി സർവകലാശാല ഉദ്യോഗസ്ഥ സി.എൻ. ബിന്ദുവി​​െൻറയും മകൻ നിധിൻ മോഹൻ (22), കോട്ടയം ഏറ്റുമാനൂര്‍ വള്ളിക്കാട് മഴുവനാക്കുന്ന് മൂലേപ്പറമ്പില്‍ (പാറയിൽ) സെബാസ്​റ്റ്യൻ ജോണി​​െൻറ മകന്‍ മിബിന്‍ സെബാസ്​റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. അഖിലും നിധിനും സംഭവസ്ഥലത്ത്​ മരിച്ചു. ഗുരുതര പരിക്കേറ്റ മിബിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ 8.30ഓടെ മരിച്ചു. കൂടെ ബൈക്കിലുണ്ടായിരുന്ന കോട്ടയം ഏറ്റുമാനൂർ വള്ളിക്കാല പ്ലാമറ്റം പുത്തൻപുരയിൽ വീട്ടിൽ തോമസി​​െൻറ മകൻ മിലൻ മാത്യു തോമസിന്​ (22) തലക്കും ശരീരത്തിനും സാരമായി പരിക്കേറ്റെങ്കിലും ബൈക്കുമായി സംഭവസ്ഥലത്തുനിന്ന്​ രക്ഷപ്പെട്ടതായി പറയുന്നു.

എം.സി റോഡിൽ ചെങ്ങന്നൂരിനും -പന്തളത്തിനും മധ്യേ മുളക്കുഴ കാരക്കാട് വെട്ടിപ്പീടിക ജങ്​ഷന് സമീപം വെള്ളിയാഴ്ച രാത്രി 12ഒാടെയായിരുന്നു അപകടം. കോട്ടത്തുനിന്ന്​ രണ്ട് ബൈക്കുകളിയായി പന്തളം ഭാഗത്തേക്ക് അമിത വേഗത്തിൽ പോവുകയായിരുന്ന ബൈക്കുകൾ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെ.എൽ 27 ഇ- 4468 എന്ന എത്തിയോസ് കാറി​​െൻറ മുന്നിൽ അകപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടൂർ, പന്തളം ഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ കാണാനായി അവരുടെ വീടുകളിലേക്ക്​ പോവുകയായിരുന്നു​. ഫോർ രജിസ്ട്രേഷനുള്ള ഡ്യൂക്ക് ബൈക്കും പൾസൾ ബൈക്കുമാണ്​ അപകടത്തിൽപെട്ടത്​. പൾസർ ബൈക്കിൽ രക്ഷപ്പെട്ട മിലൻ ശനിയാഴ്ച ചെങ്ങന്നൂർ സി.​െഎ ഓഫിസിൽ ഹാജരായി മൊഴി നൽകി.കുറവിലങ്ങാ​െട്ട ബേക്കറിയില്‍ ജീവനക്കാരനായ അഖില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴിന്​ വീട്ടിലെത്തിയശേഷം കൂട്ടുകാരോടൊപ്പം ​ബൈക്കിൽ പോയതായിരുന്നു. വെള്ളിയാഴ്ച തിരികെ വരില്ലെന്നും വീട്ടില്‍ പറഞ്ഞിരുന്നു. പരേതയായ വത്സമ്മയാണ് അഖിലി​​െൻറ മാതാവ്. ബിബിൻ (റിലയന്‍സ്, കോട്ടയം) ഏക സഹോദരനാണ്. സംസ്കാരം ഞായറാഴ്ച 2.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.

അലുമിനിയം ഫാബ്രിക്കേറ്ററായ മിബിൻ ജോലികഴിഞ്ഞ് വീട്ടിലെത്തി കാപ്പികുടിച്ചശേഷം പുറത്തേക്ക്​ പോയി. പിന്നാലെ അന്വേഷിച്ച് വന്ന മിലൻ വഴിയില്‍നിന്ന മിബിനെയും കയറ്റി ​പോവുകയായിരുന്നുവെന്ന്​ വീട്ടുകാർ പറഞ്ഞു. വീട്ടില്‍ അണിഞ്ഞിരുന്ന വസ്ത്രം മാറുകപോലും ചെയ്യാതെയാണ് മിബിന്‍ പോയത്. മാതാവ്​: മംഗളം സ്കൂള്‍ ജീവനക്കാരി ഏലിയാമ്മ (മോളി). സഹോദരി: മാളു സെബാസ്​റ്റ്യൻ (നഴ്സിങ്​ വിദ്യാർഥിനി). സംസ്കാരം പിന്നീട് വെട്ടിമുകള്‍ ഒാള്‍ സെയ്​ൻറ്​സ്​ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsmalayalam news
News Summary - accident death- Kerala news
Next Story