Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാഴ്ച പിന്നിട്ട്​...

ഒരാഴ്ച പിന്നിട്ട്​ കാലവർഷം; സംസ്ഥാനത്ത്​ 48 ശതമാനം മഴ കുറവ്

text_fields
bookmark_border
ഒരാഴ്ച പിന്നിട്ട്​ കാലവർഷം; സംസ്ഥാനത്ത്​ 48 ശതമാനം മഴ കുറവ്
cancel

പാലക്കാട്​: കാലവർഷം ആരംഭിച്ച്​ ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത്​ ലഭിച്ചത്​ 48 ശതമാനം കുറവ്​ മഴ. മേയ്​ 29നാണ്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ കാലവർഷം എത്തിയതായി സ്ഥിരീകരിച്ചതെങ്കിലും ഈ മാസം ഒന്നുമുതൽ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവർഷക്കണക്കിൽ ഉൾപ്പെടുത്തുക. ഇതനുസരിച്ച്​ കേരളത്തിൽ ഇതുവരെ ലഭിച്ചത് ശരാശരി 62.8 മില്ലിമീറ്റർ മഴയാണ്​. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 120.6 മി.മീറ്ററാണ്​​.

എല്ലാ ജില്ലയിലും സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചതെന്ന്​ കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 110 മി.മീ. ലഭിച്ച കോഴിക്കോട് ജില്ലയിലാണ്​ കൂടുതൽ മഴ ലഭിച്ചത്​. ഇതാകട്ടെ ശരാശരി ലഭിക്കേണ്ട മഴയിൽനിന്ന്​ 36 ശതമാനം കുറവാണെന്ന്​ കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.

സാധാരണയായി കൂടുതൽ കാലവർഷ മഴ ലഭിക്കാറുള്ള കാസർകോട്​, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ 60 ശതമാനത്തിലധികം മഴക്കുറവാണ് ഇത്തവണ. പാലക്കാട്‌ ജില്ലയിൽ 80 ശതമാനമാണ്​ കുറവ്. തുടക്കം മുതൽ വളരെ ദുർബലമായിരുന്ന കാലവർഷം വരുംദിവസങ്ങളിൽ നേരിയ തോതിൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും രാജീവൻ എരിക്കുളം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - A week later the monsoon; 48% less rainfall in the state
Next Story