Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവുമൊത്ത്...

ഭർത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു

text_fields
bookmark_border
ഭർത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു
cancel
camera_alt

ഷീല പിഗരസ്

മതിലകം (കൊടുങ്ങല്ലൂർ): ഓട്ടോ ടാക്സി ഇടിച്ച് വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടിൽ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്. വളവനങ്ങാടി ഡോൺ ബോസ്കോ സ്ക്കൂളിലെ കെ.ജി.വിഭാഗം അധ്യാപികയാണ്. മതിലകം പാലത്തിന് കിഴക്ക് തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

ഭർത്താവുമൊത്ത് മതിലകത്തെ ചർച്ചിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗതയിൽ വന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീലയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിർത്താതെപോയ ഓട്ടോ ടാക്സി പിന്നീട്‌ കാട്ടുർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9.30ന് മതിലകം സെൻറ് ജോസഫ്സ് ലാററിൻ ചർച്ചിൽ നടക്കും. മക്കൾ: സ്റ്റീവൻസൺ (സിംഗപ്പൂർ), സ്റ്റാലൻസൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident deathkodungallur
News Summary - A nursery teacher died after being hit by an auto taxi
Next Story