Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നംഗ സംഘം...

മൂന്നംഗ സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു

text_fields
bookmark_border
cctv
cancel
camera_alt

സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ം

തു​റ​വൂ​ർ: മു​ഖം മ​റ​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം തു​റ​വൂ​രി​ൽ വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു. ആ​റ്​ വീ​ടു​ക​ളു​ടെ അ​ടു​ക്ക​ള​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​നും ശ്ര​മി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​ള​രി​ക്ക​ൽ മേ​ഖ​ല​യി​ലും കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ലെ തു​റ​വൂ​ർ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ലു​മാ​ണു മോ​ഷ്‌​ടാ​ക്ക​ൾ അ​ടു​ക്ക​ള വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം. തു​റ​വൂ​ർ ആ​ലു​ന്ത​റ വീ​ട്ടി​ൽ ലീ​ല​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ പൊ​ളി​ച്ച് കി​ട​പ്പു​മു​റി​യി​ൽ ക​യ​റി​യാ​ണ്​ മാ​ല പൊ​ട്ടി​ച്ച​ത്. ഞെ​ട്ടി​യു​ണ​ർ​ന്നു ബ​ഹ​ളം വ​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ഉ​ണ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​റ്റു വീ​ടു​ക​ളു​ടെ അ​ടു​ക്ക​ള വാ​തി​ൽ പൊ​ളി​ച്ച​തും ചി​ല വീ​ടു​ക​ളി​ലെ വാ​തി​ൽ പൊ​ളി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തും ക​ണ്ടെ​ത്തി​യ​ത്.

തു​റ​വൂ​ർ ക​ള​രി​ക്ക​ൽ മ​ണ്ണാ​പ​റ​മ്പ് അ​ര​വി​ന്ദ​ൻ, ഗാ​ന പ്രി​യ​യി​ൽ ശെ​ൽ​വ​ര​ത്നം, അ​രേ​ശേ​രി സെ​ബാ​സ്റ്റ്യ​ൻ, ആ​ലു​ന്ത​റ ജ​യി​ൻ, അ​റ​ക്ക​ൽ പ്രി​യ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്.

സ​മീ​പ​ത്ത് സ്‌​ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു മോ​ഷ്‌​ടാ​ക്ക​ളു​ടെ ചി​ത്രം ല​ഭി​ച്ചു. കു​ത്തി​യ​തോ​ട് പൊ​ലീ​സും പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ.​ര​ൺ​ഷു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. പൊ​ലീ​സും ഡോ​ഗ്‌​സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും സം​ഭ​വം ന​ട​ന്ന വീ​ടു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsRobberyAlappuzha News
News Summary - A gang of three robbed the housewife gold necklace
Next Story