Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസ് വിരുദ്ധ ലഘുലേഖ...

ഐ.എസ് വിരുദ്ധ ലഘുലേഖ വിതരണം; 40 മുജാഹിദ് പ്രവര്‍ത്തകർ അറസ്റ്റിൽ

text_fields
bookmark_border
wisdom
cancel

പ​റ​വൂ​ർ: ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്​​ത 40 പേ​രെ മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്​​ത​വ​രെ ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച്​ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. 
വി​സ്​​ഡം ഗ്ലോ​ബ​ൽ ഇ​സ്​​ലാ​മി​ക് മി​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ പ​റ​വൂ​രി​െ​ല വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ആ​രം​ഭി​ച്ച​ത്. 

 വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ത്ത​കു​ന്നം, പു​തി​യ​കാ​വ് , ക​ട്ട​ത്തു​രു​ത്ത്, കൊ​ട്ടു​വ​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ല​ഘു​ലേ​ഖ വി​ത​ര​ണം. ഇ​തി​നി​ടെ, സ്​​ഥ​ല​ത്തെ​ത്തി​യ ആ​ർ.​എ​സ്.​എ​സ്. പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ല​ഘു​ലേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കി പ​രി​ശോ​ധി​ച്ച​ശേ​ഷം തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രാ​െ​ണ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദി​ക്കു​ക​യുമായി​രു​ന്നെ​ന്ന്​ വി​സ്​​ഡം ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ചി​ല​രെ പൊ​തി​രെ ത​ല്ലി​യ​ശേ​ഷം വ​ട​ക്കേ​ക്ക​ര പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ൽ വ​ട​ക്കേ​ക്ക​ര സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. 

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ എ​ത്തി​യ​വ​രെ പി​ടി​കൂ​ടി​യെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​തോ​ടെ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ജ​നം കൂ​ടി. ക​സ്​​റ്റ​ഡി​യി​ലാ​യ​വ​ർ​ക്ക്​ പൊ​ലീ​സ് സ​്​​റ്റേ​ഷ​ന് മു​ന്നി​ലും മ​ർ​ദ​ന​മേ​റ്റു.ആ​ലു​വ റൂ​റ​ൽ എ​സ്.​പി എ.​വി. ജോ​ർ​ജ്, ഡി​വൈ​എ​സ്.​പി  പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ, സി.​ഐ എം.​കെ. മു​ര​ളി എ​ന്നി​വ​ർ  വ​ട​ക്കേ​ക്ക​ര സ്​​റ്റേ​ഷ​നി​ലെ​ത്തി ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

മ​ന്നം സ്വ​ദേ​ശി നി​യാ​സ്(24), മാ​ഞ്ഞാ​ലി തെ​ക്കേ​ത്താ​ഴം സ്വ​ദേ​ശി അ​ബ്​​ദു​ല്ല, അ​ടു​വാ​ശേ​രി സ്വ​ദേ​ശി ന​ജീ​ബ്(33),പ​ള്ളി​ക്ക​ര സ്വ​ദേ​ശി കെ.​പി. അ​ൻ​വ​ർ(24), ഇ​ട​പ്പ​ള്ളി വ​ട്ടേ​ക്കു​ന്നം സ്വ​ദേ​ശി പി.​പി. ഇ​സ്മാ​യി​ൽ, നീ​റി​ക്കോ​ട് സ്വ​ദേ​ശി അ​ൻ​സാ​ർ ക​രിം(37), ഷി​ഹാ​ബ് അ​ബ്​​ദു (33), അ​ബ്​​ദു​ൽ ഹ​മീ​ദ്, വ​ട​ക്കേ​ക്ക​ര പ​ട്ട​ണം സ്വ​ദേ​ശി അ​ബ്​​ദു​ൽ ക​രീം(55), ഏ​ലൂ​ർ കു​റ്റി​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി യാ​സീ​ൻ എ​ന്നി​വ​രു​ൾ​പ്പ​ടെ 40 പേ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

 സം​ഘം മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച്​ മൂ​ന്ന് പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി ആ​ലു​വ റൂ​റ​ൽ എ​സ്.​പി എ.​വി. ജോ​ർ​ജ് പ​റ​ഞ്ഞു. ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത​വ​രെ കൈ​യേ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് എ​സ്.​പി അ​റി​യി​ച്ചു. 

ഒ​രു ല​ഘു​ലേ​ഖ​യി​ലെ പ​രാ​മ​ർ​ശം മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​താ​ണെ​ന്നും​ പൊ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 153എ ​പ്ര​കാ​ര​മാ​ണ്​ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ  പ്ര​തി​ഷേ​ധി​ച്ച്​   മു​സ്​​ലിം ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന​മ്പം ക​വ​ല​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswisdom islamic foundationmujahid workersAnti IS Campaign
News Summary - 39 Mujahideen Workers Arrested in Kochi for Anti IS Notice Supply -Kerala News
Next Story