Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളിഭരണത്തെ ചൊല്ലി...

പള്ളിഭരണത്തെ ചൊല്ലി തർക്കം; കക്കോവിൽ ഇരുവിഭാഗം സുന്നികൾ ഏറ്റുമുട്ടി

text_fields
bookmark_border

കോഴിക്കോട്: വാഴയൂർ കക്കോവിൽ ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കക്കോവ് ജുമുഅത്ത് പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥന മുടങ്ങി. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട നിരവധി പേർക്ക് പരിക്കേറ്റു.

ഒരു വർഷത്തോളമായി പള്ളി ഭരണവും ഇമാമിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുന്നി വിഭാഗങ്ങൾക്കിടയിൽ തർക്കവും സംഘർഷവും നിലനിൽക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ പ്രശ്ന പരിഹാരത്തിന് വാഴക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ മാധ്യസ്ഥ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ജുമുഅ നമസക്കാരത്തിന് തൊട്ടു മുമ്പ് സംഘർഷമുണ്ടായത്.

സംഘർഷം നിയന്ത്രണം വിട്ടതോടെ പൊലീസ് എത്തി ഇരു വിഭാഗത്തേയും പുറത്താക്കി പള്ളി അടച്ച് പൂട്ടുകയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunni
Next Story