മെത്രാപ്പോലീത്തക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധം –അല്‍മായഫോറം
text_fieldsകൊച്ചി: യാക്കോബായ സഭയിലെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തിമോത്തിയോസിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനും സഭാ സുനഹദോസും ചേര്‍ന്ന് സ്വീകരിച്ച നടപടി ഭരണഘടനാ വിരുദ്ധവും സഭയുടെ പരമാധ്യക്ഷനായ പാത്രിയാര്‍ക്കീസ് ബാവയോടുള്ള അവഹേളനവുമാണെന്ന് യാക്കോബായ അല്മായ ഫോറം.
സഭ ഭരണഘടന 20ാം വകുപ്പ് പ്രകാരം ഭദ്രാസന മെത്രാപ്പോലീത്തയെ താല്‍ക്കാലികമായോ സ്ഥിരമായോ നീക്കം ചെയ്യാന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് മാത്രമാണ് അധികാരം. ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്ത് ഒഴിവുവന്നാല് മാത്രമേ 142ാം വകുപ്പ് പ്രകാരം സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി താല്‍ക്കാലികമായി ഭരണച്ചുമതല ഏറ്റെടുക്കേണ്ടത്.
നിലവില്‍ യാക്കോബായ സഭയില്‍ കാതോലിക്കയും മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും ഒരാളായതിനാല്‍ കോട്ടയം ഭദ്രാസനം ചൊല്‍പ്പടിയിലാക്കാനാണ് കാതോലിക്ക ശ്രമിക്കുന്നത്. മോര് തിമോത്തിയോസ് സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ സഭയുടെ പേരിലാക്കിയില്ല എന്ന നടപടിക്ക് കാരണമായി പറയുന്ന ആരോപണം തെറ്റാണ്.
അനേക കോടികളുടെ ഭൂസ്വത്തുള്ള കാതോലിക്ക യാതൊന്നും സഭക്ക് കൈമാറിയിട്ടില്ല. സുനഹദോസ് സെക്രട്ടറി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സഭയുടെ പേരിലേക്ക് സ്വത്ത് മാറ്റിയതായി കാണിച്ച് രജിസ്റ്റര്‍ ചെയ്ത വില്പത്രം തട്ടിപ്പാണെന്നും അല്മായ ഫോറം വര്‍ക്കിങ് പ്രസിഡന്റ് പോള്‍ വര്‍ഗീസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.