മകളെ പീഡിപ്പിച്ച പിതാവിന് 10 വർഷം തടവ്
text_fieldsകാസര്‍കോട്: ഒമ്പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 10 വർഷം തടവ്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2015 ജൂണിന് കാസർകോട് ജില്ലയിലെ മലയോര മേഖലയായ ബേളൂരിലാണ് സംഭവം. ജൂൺ ഏഴ്, എട്ട് തീയതികളിൽ ഒമ്പതു വയസുകാരിയായ മകളെ പിതാവ് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സ്കൂളിൽ കുട്ടി വരാത്തതായി അധികൃതർ കണ്ടെത്തി. സ്കൂൾ അധികൃതർ കുട്ടിയുമായി സംസാരിച്ചതിനെ തുടർന്നാണ് പീഡന വാർത്ത പുറംലോകം അറിയുന്നത്. തുടർന്ന് ജില്ലാ ശിശുസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടാണ് അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്.
പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സുധീർ മേലത്ത് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.