Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെൽമറ്റില്ലെങ്കിൽ​...

ഹെൽമറ്റില്ലെങ്കിൽ​ പെട്രോൾ ഇല്ല-ഗതാഗത മന്ത്രി വി​ശദീകരണം തേടി

text_fields
bookmark_border
ഹെൽമറ്റില്ലെങ്കിൽ​ പെട്രോൾ ഇല്ല-ഗതാഗത മന്ത്രി വി​ശദീകരണം തേടി
cancel

തിരുവനന്തപുരം: ഹെൽമറ്റ്​ ഇല്ലെങ്കിൽ പെട്രോൾ നൽകേണ്ടെന്ന നിർദേശം നൽകിയ ഗതാഗത കമീഷണർ ടോമി​ൻ.ജെ തച്ചങ്കരിയോട്​ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വിശദീകരണം തേടി. നയപരമായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ വകുപ്പ് മന്ത്രിയോടോ സര്‍ക്കാറിനോടോ ആലോചിക്കണമെന്ന്​ തച്ചങ്കരിയോട്​ നിർദേശിച്ചു. മൂൻകൂട്ടി അനുവാദം വാങ്ങാതെ വാര്‍ത്താസമ്മേളനം വിളിച്ച് ഉത്തരവ് പരസ്യപ്പെടുത്തിയതിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. വകുപ്പ് മന്ത്രി അറിയാതെയാണ്​ തച്ചങ്കരി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ഗതാഗത കമീഷണറോട്​ വിശദീരണം തേടിയത്​ നടപടിയായി കണക്കാക്കേണ്ടെന്ന്​ എ.കെ ശശീന്ദ്രൻ പറഞ്ഞു.

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന്​ ഗതാഗത കമീഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആഗസ്​റ്റ്​ ഒന്നുമുതൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കാനായിരുന്നു  നീക്കം. പുതിയ നിബന്ധനയില്‍ അപാകത ഉണ്ടെങ്കില്‍ പിന്നീട് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി നേരത്തേ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomin j thachankaryhelmetMinister AK Saseendran
Next Story