Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരു നയിക്കുമെന്ന...

ആരു നയിക്കുമെന്ന ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ല -പിണറായി

text_fields
bookmark_border
ആരു നയിക്കുമെന്ന ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ല -പിണറായി
cancel

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ആരു നയിക്കുമെന്ന ചര്‍ച്ച നടക്കുന്നതിനിടെ പ്രതികരണവുമായി സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നണിയെ ആരു നയിക്കണമെന്ന ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി പ്രതികരിച്ചു. ഇപ്പോൾ ഇക്കാര്യത്തില്‍ മറുപടി പറയാനില്ലെന്നും പിണറായി പറഞ്ഞു.

ശ്രീനാരായണീയര്‍ക്ക് ബോധ്യമുള്ള കാര്യങ്ങളാണ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്നത്. ഇതിന് വെള്ളാപ്പള്ളി നടേശന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ജെ.ഡി.യു എല്‍.ഡി.എഫിലേക്ക് എടുക്കാന്‍ പറ്റാത്ത പാര്‍ട്ടിയല്ല. എന്നാല്‍ അവരുടെ പിന്നാലെ പോകാനില്ല. അവര്‍ യു.ഡി.എഫ് വിട്ടുവന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
Next Story