Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുർമെഹറിനെ പരിഹസിച്ച്​...

ഗുർമെഹറിനെ പരിഹസിച്ച്​ ഗുസ്​തി താരം യോഗേശ്വർ ദത്ത്​

text_fields
bookmark_border
ഗുർമെഹറിനെ പരിഹസിച്ച്​ ഗുസ്​തി താരം യോഗേശ്വർ ദത്ത്​
cancel

ന്യൂഡൽഹി: ​എ.ബി.വി.പി പ്രവർത്തകരുടെ ബലാൽസംഗ ഭീഷണിക്ക്​ പിന്നാലെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറി​നെ പരിഹസിച്ച്​ ഗുസ്​തി താരവും ഒളിമ്പിക്​ മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത്​​.

‘എന്‍െറ പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’, ‘ഞാന്‍ യുദ്ധംചെയ്യുന്നത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ സമാധാനം വരാനാണ്’ എന്ന ഫേസ്ബുക്  പോസ്റ്റിനെതിരെ ഹിറ്റ്​ലറി​​െൻറയും ബിൻലാദ​​െൻറയും ചിത്രം ഉൾപ്പെടുത്തിയ ട്രോളുമായാണ്​ യോഗേശ്വറി​​െൻറ ട്വീറ്റ്​​. താൻ ജനങ്ങളെ കൊന്നിട്ടില്ല ബോംബാണ്​ കൊന്നതെന്ന്​ ബിൻലാദനും താൻ ജൂതൻമാരെ കൊന്നിട്ടില്ല ഗ്യാസ്​ ചേംബറാണ്​ കൊന്നതെന്ന്​ ഹിറ്റ്​ലറും പറയുന്നതാണ്​ ട്രോൾ.

കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹ, ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ എന്നിവർ ഗുർമെഹറിനെതിരെ പ്രതികരിച്ചതിന്​ പിന്നാലെ കഴിഞ്ഞ ദിവസം മുൻ ക്രിക്കറ്റ്​ താരം സേവാഗും​ പെൺകുട്ടിയെ പരിഹസിച്ചിരുന്നു.

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണം സെവാഗും ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ സാമൂഹമാധ്യമങ്ങളില്‍ സേവാഗ്​ രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങുകയും ​ചെയ്​തു.
 
ഡല്‍ഹി രാംജാസ് കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് ഒാൺലൈൻ കാമ്പയിൻ നടത്തിയതിനെ തുടർന്നാണ്​ പെൺകുട്ടിക്കെതിരെ എ.ബി.വി.പി രംഗത്തെത്തിയത്​. ബലാൽസംഗ ഭീഷണിയിൽ ഡൽഹി പൊലീസ്​ എഫ്​​.െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abvp attackgurmehar kaur
News Summary - Wrestler Yogeshwar Dutt's Tweet
Next Story