ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; എങ്ങനെയാകുമെന്ന് പ്രവചിക്കാൻ കഴിയില്ല -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് എങ്ങനെയാണ് തരണം ചെയ്യുക എന്നത് പ്രവചിക്കാൻ സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
സംഘർഷം, യുദ്ധം, ഭീകരവാദം തുടങ്ങിയ വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്ലോബൽ സൗത്ത് വിർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഭക്ഷ്യവില കൂടുന്നതിനെ കുറിച്ചും കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചും മോദി സംസാരിച്ചു.
''ലോകം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നത് സുവ്യക്തമാണെന്നും എപ്പോൾ ഇത് അവസാനിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും മോദി യോഗത്തിൽ പങ്കെടുത്ത വികസ്വര രാജ്യങ്ങളിലെ വിവിധ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ദ്വിദിന ആഗോള സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത് ഇന്ത്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.