Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ജയ് ആശുപത്രിയുടെ...

സഞ്ജയ് ആശുപത്രിയുടെ ലൈസൻസ് സസ്​പെൻഡ് ചെയ്തതിനെതിരെ വരുൺ ഗാന്ധി

text_fields
bookmark_border
varun gandhi
cancel

ന്യൂ​ഡ​ൽ​ഹി: അ​മേ​ത്തി​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ യു.​പി​യി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സ​ഞ്ജ​യ് ഗാ​ന്ധി​യു​​ടെ മ​ക​നും ബി.​ജെ.​പി എം.​പി​യു​മാ​യ വ​രു​ൺ ഗാ​ന്ധി. ഒ​രു ‘പേ​രി​ന്’ എ​തി​രാ​യ നീ​ര​സ​ത്തി​ന്റെ പേ​രി​ൽ ആ​ളു​ക​ളു​ടെ ജോ​ലി ഇ​ല്ലാ​താ​ക്ക​രു​തെ​ന്ന് വ​രു​ൺ പ​റ​ഞ്ഞു. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മി​ല്ലാ​തെ വേ​ഗ​ത്തി​ലു​ള്ള സ​സ്പെ​ൻ​ഷ​ൻ ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം വ​രു​ൺ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ 450 ജീ​വ​ന​ക്കാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മാ​ത്രം വി​ഷ​യ​മ​ല്ല ഇ​തെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ വ​രു​ൺ ചൂ​ണ്ടി​ക്കാ​ട്ടി. ചി​കി​ത്സ​ക്കാ​യി ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണ് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്.

സ​ർ​ക്കാ​റി​ന്റെ ഈ​ഗോ​യ​നു​സ​രി​ച്ച​ല്ല, മാ​നു​ഷി​ക​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ മാ​​ത്ര​മേ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ളോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യൂ. ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും വി​ഡി​യോ​യും വ​രു​ൺ ഗാ​ന്ധി പ​ങ്കു​വെ​ച്ചു.

ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ പ​രി​ര​ക്ഷ, തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ചു​മ​ത​ല കൂ​ടി​യു​ള്ള യു.​പി ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക്കി​ന് അ​യ​ച്ച ക​ത്തി​ൽ വ​രു​ൺ ഗാ​ന്ധി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി ചെ​യ​ർ​പേ​ഴ്‌​സ​നാ​യ സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​നാ​ണ് ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല. രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ട്ര​സ്റ്റി​ലു​ണ്ട്. ​ഒ​രു സ്ത്രീ​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഔ​ട്ട്-​പേ​ഷ്യ​ന്റ് വി​ഭാ​ഗ​വും അ​ത്യാ​ഹി​ത സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varun GandhiSanjay Gandhi Hospital
News Summary - Varun Gandhi against suspension of license of Sanjay Hospital
Next Story