Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.എസ്.ആർ.ഒ മുൻ ചെയർമാൻ...

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ യു.ആർ. റാവു അന്തരിച്ചു

text_fields
bookmark_border
udupai-ramachandra-rao-passes-away
cancel

ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ കുതിപ്പിന് ഗതിവേഗം നൽകിയ പ്രശസ്ത ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഉഡുപ്പി രാമചന്ദ്ര റാവു (85) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യത്തി​െൻറ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചാന്ദ്രയാൻ^ഒന്ന്, മംഗൾയാൻ, ചൊവ്വാദൗത്യം അടക്കമുള്ള ബഹിരാകാശ പദ്ധതികളിലും 18 ഉപഗ്രഹവിക്ഷേപണങ്ങളിലും നിർണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു. 

1984 മുതൽ 1994 വരെ ഐ.എസ്.ആർ.ഒ ചെയർമാനായി പ്രവർത്തിച്ചു. ഇക്കാലയളവിൽ പല നിർണായക പരീക്ഷണങ്ങൾക്കും വിക്ഷേപണങ്ങൾക്കും രാജ്യം സാക്ഷിയായി. തദ്ദേശീയ ഉപഗ്രഹ സാങ്കേതികവിദ്യയുടെയും ആദ്യകാല വിക്ഷേപണവാഹനമായ എ.എസ്.എൽ.വി, വിശ്വസ്ത വാഹനമായ പി.എസ്.എൽ.വി എന്നിവയുടെയും വികസനത്തിൽ നിർണായക പങ്കുവഹിച്ചു. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ജി.എസ്.എൽ.വി റോക്കറ്റി​െൻറ ആശയത്തിന് തുടക്കംകുറിച്ചതും അദ്ദേഹമായിരുന്നു. 

അഹ്​മദാബാദിലെ ഫിസിക്കൽ റിസർച്​ ലബോറട്ടറി കൗൺസിൽ ചെയർമാനായും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസി​െൻറ ചാൻസലറായും പ്രവർത്തിക്കുന്നതിനിടെയാണ് മരണം. ആൻട്രിക്സ് കോർപറേഷ​​െൻറ ആദ്യ ചെയർമാനായിരുന്നു. 350ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ബഹിരാകാശ മേഖലക്ക് മികച്ച സംഭാവന നൽകിയ റാവുവിനെ 1976ൽ പത്മഭൂഷണും 2017ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ അദമരുവിൽ 1932 മാർച്ച് 10നായിരുന്നു ജനനം. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരായ എം.ജി.കെ. മേനോൻ, സതീഷ് ധവാൻ, വിക്രം സാരാഭായി എന്നിവരോടൊപ്പം നിർണായക ദൗത്യങ്ങളിൽ പങ്കുവഹിച്ചു. വിവര സാങ്കേതികരംഗത്ത് വിപ്ലവം സൃഷ്​ടിച്ച ഇൻസാറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് റാവു ഐ.എസ്.ആർ.ഒ തലപ്പത്തിരിക്കെയാണ്. ലോക​െത്തി 25 സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. 2016 മേയിൽ ഇൻറർനാഷനൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷ​​െൻറ (ഐ.എ.ഫ്) ഹാൾ ഓഫ് ഫെയിം അവാർഡ് നേടി. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്​ഞനാണ്. 

വൈകീട്ട് 4.30ന് ഹുബ്ബള്ളിയിലെ ശ്​മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ നേതാക്കളും അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsur raoAryabhattaspace scientist
News Summary - UR Rao passess away -india news
Next Story