Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ ബഹിരാകാശ...

ഇന്ത്യൻ ബഹിരാകാശ കുതിപ്പിനു​ പിന്നിലെ കരുത്ത്​

text_fields
bookmark_border
ഇന്ത്യൻ ബഹിരാകാശ കുതിപ്പിനു​ പിന്നിലെ കരുത്ത്​
cancel

ബം​ഗ​ളൂ​രു: ബ​ഹി​രാ​കാ​ശരാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​ക്ക് സ്വ​ന്ത​മാ​യി മേ​ൽ​വി​ലാ​സം ഉ​ണ്ടാ​ക്കി​യ പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​നാ​ണ് യു.​ആ​ർ. റാ​വു. രാ​ജ്യ​ത്തി​െൻറ ആ​ദ്യ ഉ​പ​ഗ്ര​ഹ​മാ​യ ആ​ര്യ​ഭ​ട്ട മു​ത​ൽ ചൊ​വ്വാ​ദൗ​ത്യം വ​രെ​യു​ള്ള പ​ദ്ധ​തി​ക​ളി​ൽ നി​ർ​ണാ​യ​ക ബു​ദ്ധി​കേ​ന്ദ്ര​മാ​യി അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു. ഐ.​എ​സ്.​ആ​ർ.​ഒ‍യി​ൽ​നി​ന്ന് വി​ര​മി​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക സ​മ​യ​ങ്ങ​ളി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും യു​വ​ശാ​സ്ത്ര​ജ്ഞ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചും ക​ള​ത്തി​ൽ നി​റ​ഞ്ഞു​നി​ന്നു. അ​തു​കൊ​ണ്ടുത​ന്നെ അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം ബ​ഹി​രാ​കാ​ശ മേ​ഖ​ല​ക്ക്​ ഒ​രി​ക്ക​ലും നി​ക​ത്താ​നാ​കി​ല്ല. 

ല​ക്ഷ്മി​നാ​രാ​യ​ണ ആ​ചാ​ര്യ-​, കൃ​ഷ്ണ​വേ​ണി അ​മ്മ എ​ന്നി​വ​രു​ടെ മ​ക​നാ​യി കർണാടകയിലെ ഉ​ഡു​പ്പി തീ​ര​ദേ​ശ ജി​ല്ല​യി​ലെ അ​ദ​മ​രു​വി​ൽ 1932 മാ​ർ​ച്ച് 10നാ​യി​രു​ന്നു ജ​ന​നം. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം ഉ​ഡു​പ്പി​യി​ലാ​യി​രു​ന്നു. ​െബ​ല്ലാ​രി, അ​ന​ന്ത്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത​പ​ഠ​നം. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ പി​താ​വാ​യ ഡോ. ​വി​ക്രം സാ​ര​ാഭാ​യി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ അ​ഹ്​മദാ​ബാ​ദി​ലെ ഫി​സി​ക്ക​ൽ റി​സ​ർ​ച് ല​ബോ​റ​ട്ട​റി​യി​ൽ പി​എ​ച്ച്.​ഡി. തു​ട​ർ​ന്ന് മ​സാ​ചൂ​സ​റ്റ്സ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (എം.​ഐ.​ടി) ഫാ​ക്ക​ൽ​റ്റി അം​ഗ​വും ഡ​ാള​സി​ലെ ടെ​ക്സസ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ അ​സി​സ്​​റ്റ​ൻ​റ് പ്ര​ഫ​സ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. വി​ക്രം സാ​രാ​ഭാ​യി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 1966ൽ ​രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി. അ​ഹ്​മദാ​ബാ​ദി​ൽ സാ​രാ​ഭാ​യി​യോ​ടൊ​പ്പം ഗ​വേ​ഷ​ണ​ങ്ങ​ൾ തു​ട​ർ​ന്നു. 

1972ൽ ​സ്വ​ന്ത​മാ​യി ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​കവി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ ശാ​സ്ത്ര ഉ​പ​ഗ്ര​ഹ പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. അ​ങ്ങ​നെ രാ​ജ്യ​ത്തി​െൻറ ആ​ദ്യ ഉ​പ​ഗ്ര​ഹ​മാ​യ ആ​ര്യ​ഭ​ട്ട യാ​ഥാ​ർ​ഥ്യ​മാ​യി. പി​ന്നീ​ട​ങ്ങോ​ട് 18 ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​യി​ലും വി​ക്ഷേ​പ​ണ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. 1984 മുതൽ 1994 വരെ നീണ്ട 10 വർഷക്കാലം ഐ.എസ്.ആർ.ഒ ചെയർമാനായി പ്രവർത്തിച്ചു. 2016 മേയിൽ ഇൻറർനാഷനൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷ​​െൻറ (ഐ.എ.എഫ്) ഹാൾ ഓഫ് ഫെയിം അവാർഡ് നേടി. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്​ഞനാണ് ഇദ്ദേഹം. ആൻട്രിക്സ് കോർപറേഷ​​െൻറ ആദ്യ ചെയർമാനായിരുന്നു. 

350ഓളം ശാസ്ത്രസാങ്കേതികപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരായ എം.ജി.കെ. മേനോൻ, സതീഷ് ധവാൻ, വിക്രം സാരാഭായി എന്നിവരോടൊപ്പം നിർണായക ദൗത്യങ്ങളിൽ പങ്കുവഹിച്ചു. വിവരസാങ്കേതികരംഗത്ത് വിപ്ലവം സൃഷ്​ടിച്ച ഇൻസാറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് റാവു ഐ.എസ്.ആർ.ഒയുടെ തലപ്പത്തിരിക്കെയാണ്. ലോകത്തിലെ 25 സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.  അഹ്​മദാബാദിലെ ഫിസിക്കൽ റിസർച്​ ലബോറട്ടറി കൗൺസിൽ ചെയർമാനായും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസി​െൻറ ചാൻസലറായും പ്രവർത്തിക്കുന്നതിനിടെയാണ് മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsur raogreat scientist
News Summary - UR Rao: 'A great scientist and a wonderful leader' -india news,
Next Story