Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു പ്രാദേശിക...

രണ്ടു പ്രാദേശിക പാർട്ടികൾ കൂടി പിന്തുണച്ചു; മേഘാലയയിൽ എൻ.പി.പി അംഗബലം 45 ആയി

text_fields
bookmark_border
രണ്ടു പ്രാദേശിക പാർട്ടികൾ കൂടി പിന്തുണച്ചു; മേഘാലയയിൽ എൻ.പി.പി അംഗബലം 45 ആയി
cancel

ഷി​ല്ലോ​ങ്: മേ​ഘാ​ല​യ​യി​ൽ ര​ണ്ട് പ്ര​മു​ഖ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ കൂ​ടി എ​ൻ.​പി.​പി സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. യു​നൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യും (യു.​ഡി.​പി) പീ​പ്ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ടും (പി.​ഡി.​എ​ഫ്) ആ​ണ് ഞാ​യ​റാ​ഴ്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ൻ.​പി.​പി അ​ധ്യ​ക്ഷ​നു​മാ​യ കോ​ൺ​റാ​ഡ് സാ​ങ്മ​യെ ക​ണ്ട് പി​ന്തു​ണ അ​റി​യി​ച്ച​ത്.

ഇ​തോ​ടെ എ​ൻ.​പി.​പി സ​ഖ്യ​ത്തി​ന്റെ അം​ഗ​ബ​ലം 45 ആ​യി ഉ​യ​ർ​ന്നു. അ​ധി​കാ​ര​മൊ​ഴി​യു​ന്ന മേ​ഘാ​ല​യ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (എം.​ഡി.​എ) സ​ർ​ക്കാ​റി​ൽ നി​ല​വി​ൽ യു.​ഡി.​പി​യും പി.​ഡി.​എ​ഫും എ​ൻ.​പി.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ളാ​ണ്. ഈ ​സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ഴും എ​ൻ.​പി.​പി​ക്കൊ​പ്പം നി​ൽ​ക്കാ​നാ​ണ് ര​ണ്ടു പാ​ർ​ട്ടി​ക​ളു​ടെ​യും തീ​രു​മാ​നം.

മ​റ്റൊ​രു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ എ​ച്ച്.​എ​സ്.​പി.​ഡി.​പി​യു​ടെ ആ​കെ​യു​ള്ള ര​ണ്ട് എം.​എ​ൽ.​എ​മാ​ർ എ​ൻ.​പി.​പി സ​ഖ്യ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ​ഫെ​​ബ്രു​വ​രി 27ന് ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​പി.​പി 26 സീ​റ്റു​ക​ളു​മാ​യി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. 60 അം​ഗ​സ​ഭ​യി​ൽ 11 സീ​റ്റു​ക​ളു​മാ​യി യു.​ഡി.​പി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeghalayaNPPMeghalaya elections
News Summary - Two Meghalaya regional parties support NPP
Next Story