Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രബ്ളുണ്ടാക്കാതെ...

ട്രബ്ളുണ്ടാക്കാതെ ട്രബ്ൾഷൂട്ടർ; ഒടുവിൽ ഉപമുഖ്യമന്ത്രി പദം

text_fields
bookmark_border
dk sivakumar
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന് സ്വ​പ്ന​തു​ല്യ തി​രി​ച്ചു​വ​ര​വ് സ​മ്മാ​നി​ച്ച​തി​ൽ ഏ​റ്റ​വും വ​ലി​യ പ​ങ്കു​വ​ഹി​ച്ച​വ​രി​ൽ ഒ​രാ​ളാ​യ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്ന ട്ര​ബ്ൾ​ഷൂ​ട്ട​ർ, മു​ഖ്യ​മ​ന്ത്രി ത​ർ​ക്കം പ​രി​ഹ​രി​ച്ച​ത് സ്വ​യം പി​ൻ​വാ​ങ്ങി. വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ളേ​ക്കാ​ൾ പാ​ർ​ട്ടി​ക്കാ​ണ് വി​ല​ക​ൽ​പി​ക്കു​ന്ന​തെ​ന്ന് പ്ര​ഖ്യാ​പി​ച്ച ശി​വ​കു​മാ​ർ, മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കാ​യു​ള്ള അ​ണി​യ​റ​പ്പോ​രി​ൽ സി​ദ്ധ​രാ​മ​യ്യ​ക്കാ​യി പി​ൻ​വാ​ങ്ങി ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ തൃ​പ്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലേ​ക്ക് സി​ദ്ധ​രാ​മ​യ്യ​ക്ക് ആ​ദ്യം മു​ത​ൽ മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പെ​ട്ടെ​ന്ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ഡി.​കെ ത​യാ​റാ​യി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​നൊ​ഴു​ക്കി​യ വി​യ​ർ​പ്പി​ന് ത​ക്ക​താ​യ പ​രി​ഗ​ണ​ന കി​ട്ട​ണ​മെ​ന്ന ന്യാ​യ​മാ​യ ആ​വ​ശ്യ​വു​മാ​യി ഡി.​കെ സ​മ്മ​ർ​ദം മു​റു​ക്കി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം അ​നി​ശ്ചി​ത​മാ​യി നീ​ണ്ട​ത്.

സോ​ണി​യ ഗാ​ന്ധി​യി​ൽ​നി​ന്ന് ഉ​റ​പ്പു​ല​ഭി​ക്കു​ന്ന​തു​വ​രെ ച​ർ​ച്ച​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ ഡി.​കെ, സി​ദ്ധ​രാ​മ​യ്യ​യെ​ക്കാ​ൾ മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്ക് ത​നി​ക്കാ​ണ് അ​ർ​ഹ​ത​യെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞു. 2018ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ശി​വ​കു​മാ​റി​നെ​തി​രെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പി​ന്നാ​ലെ കൂ​ടി​യി​ട്ടും കൂ​ട്ടി​ല​ട​ക്കാ​ൻ ക​ഴി​യാ​ത്ത ക​ടു​വ​യു​ടെ ശൗ​ര്യ​ത്തോ​ടെ ഡി.​കെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ടി​ഞ്ഞാ​ണേ​റ്റെ​ടു​ത്തു.

ക​ർ​ണാ​ട​ക പി.​സി.​സി അ​ധ്യ​ക്ഷ​നാ​യ ഡി.​കെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ 135 സീ​റ്റി​ന്റെ വ​ൻ വി​ജ​യ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​ടി​യ​ത്. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രെ വി​ട്ടു​കൊ​ടു​ക്കാ​തെ സം​ര​ക്ഷി​ച്ച് ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലും ശ്ര​ദ്ധേ​മാ​യ മു​ഖ​മാ​യി.

ക​ന​ക​പു​ര ബ​ന്ദെ (ക​ന​ക​പു​ര പാ​റ) എ​ന്നാ​ണ് ഡി.​കെ​യെ അ​നു​യാ​യി​ക​ൾ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക​ന​ക​പു​ര മ​ണ്ഡ​ല​ത്തി​ലെ പാ​റ​പോ​ലെ ഉ​റ​ച്ച നേ​താ​വെ​ന്ന് വി​ശേ​ഷ​ണം.

എ​ട്ടു​ത​വ​ണ എം.​എ​ൽ.​എ​യാ​യ 61കാ​ര​നാ​യ ഡി.​കെ.​ശി​വ​കു​മാ​റി​ന് ത​ൽ​ക്കാ​ലം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും ബി.​ജെ.​പി​യോ​ട് അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി​കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ നേ​താ​വാ​യി അ​ദ്ദേ​ഹം മാ​റി​യെ​ന്ന​തി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്കു​പോ​ലും എ​തി​ര​ഭി​പ്രാ​യ​മു​ണ്ടാ​കി​ല്ല.

ഡി.കെ ശിവകുമാർ (62) വയസ്സ്

● കനകപുരയിലെ ഡി.കെ. ഗൗഡയുടെയും ഗൗരമ്മയുടെയും മകനായി 1962 മേയ് 15ന് കോൺഗ്രസ് കുടുംബത്തിൽ ജനനം

● 1980: വിദ്യാർഥി നേതാവായി കോൺഗ്രസിൽ

● രാജ്യത്തെ ധനികരായ രാഷ്ട്രീയക്കാരിലൊരാൾ; 2023 ലെ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ് മൂലപ്രകാരം 1413 കോടിയാണ് ആസ്തി

● ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് , സി.ബി.ഐ കേസുകൾ നേരിടുന്നു

→ 1989: 27ാം വയസ്സിൽ സാത്തന്നൂരിൽ നിന്ന് (ഇപ്പോഴത്തെ കനകപുര) നിയമസഭയിലേക്ക് കന്നി മത്സരം.

→ 2008, 2013, 2018, 2023 തെരഞ്ഞെടുപ്പുകളിൽ കനകപുരയിൽ നിന്ന് എം.എൽ.എ

→ 2013- 2018 വരെ സിദ്ധരാമയ്യ സർക്കാറിൽ ഊർജ മന്ത്രി

→ 2002, 2017: മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ് മുഖ് വിശ്വാസ വോട്ട് തേടുമ്പോഴും ഗുജറാത്തിൽ അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് മത്സരിക്കുമ്പോഴും കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റത്തിൽ നിന്ന് സംരക്ഷിച്ചു.

→ 2017 : ആഗസ്റ്റ് രണ്ടിന് ശിവകുമാറിനെ ലക്ഷ്യമിട്ട് ഐ.ടി റെയ്ഡ്. ഡൽഹിയിലെ വീട്ടിൽനിന്ന് എട്ടുകോടിയും മറ്റിടങ്ങളിൽനിന്ന് രണ്ടു കോടിയും പിടിച്ചു.

→ 2018ൽ കോൺഗ്രസ്

-ജെ.ഡി-എസ് സഖ്യ സർക്കാറിന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു.

→ 2019 സെപ്റ്റംബർ മൂന്നിന് കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള കേസിൽ ഇ.ഡി അറസ്റ്റ്. തുടർന്ന് തിഹാർ ജയിലിൽ

→ ഡൽഹി ഹൈകോടതി

അനുവദിച്ച ജാമ്യത്തിൽ പുറത്തിറങ്ങിയ

ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കുന്നു

→ 2023 മേയ്: നിയമസഭ ​തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ചുക്കാൻ പിടിച്ചു. ഉപമുഖ്യമന്ത്രിയായി പാർട്ടി പ്രഖ്യാപിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakadeputy chief ministerDK Sivakumar
News Summary - Troubleshooter without causing trouble-Finally the post of Deputy Chief Minister
Next Story