Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്ത ബാലിക...

മറാത്ത ബാലിക മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാർ

text_fields
bookmark_border
rape-small
cancel

മുംബൈ: മഹാരാഷ്​ട്രയിൽ മറാത്തപ്രക്ഷോഭത്തിന്​ കാരണമായ 14 കാരി കൂട്ട മാനഭംഗത്തിനുശേഷം കൊല്ലപ്പെട്ട കേസിൽ മൂന്ന്​ പ്രതികളും കുറ്റക്കാർ. അഹമദ്​നഗർ ജില്ല സെഷൻസ്​ കോടതിയാണ്​ പ്രതികളായ ജിതേന്ദ്ര ഷിണ്ഡെ, സന്തോഷ്​ ഭാവൽ, നിതിൻ ഭൈലുമെ എന്നിവർ കുറ്റക്കാരാണെന്ന്​​ ശനിയാഴ്​ച വിധിച്ചത്​. മാനഭംഗം, കൊലപാതകം,ഗൂഢാലോചന കുറ്റങ്ങൾ കോടതി ശരിവെച്ചു.

സാഹചര്യ തെളിവുകളുടെയും ഫോറൻസിക്​ കണ്ടെത്തലുകളുടെയും അടിസ്​ഥാനത്തിലാണ്​ വിധി. ശിക്ഷ ബുധനാഴ്​ച വിധിക്കും. 2016 ജൂലൈ 13ന്​ മുത്തച്ഛനെ കണ്ട്​ വീട്ടിലേക്ക്​ മടങ്ങുംവഴി ആളൊഴിഞ്ഞ പ്രദേശത്തുവെച്ച്​ പ്രതികൾ ആക്രമി​െച്ചന്നാണ്​ കേസ്​. പ്രതികൾ ദലിത്​ സമുദായക്കാരായതോടെ മറാത്തകൾ കലാപത്തിനിറങ്ങുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsMurder CasesguiltyTrioMaratha girlKopardi rape
News Summary - Trio held guilty in Kopardi rape and murder case- India news
Next Story