ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് ഒരു മരണം; അഞ്ചുപേരെ കാണാതായി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഹാർഡോയിൽ ട്രാക്ടർ ഗാരാ നദിയിലേക്ക് മറിഞ്ഞ് ഒരുമരണം. ബെഗ്രജ്പൂർ സ്വദേശികളായ കർഷകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട 14പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. 24പേരുമായിപോയ ട്രാക്ടറിന്റെ ടയറുകൾപൊട്ടിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.
' 20ആളുകൾ ട്രാക്ടറിനോടപ്പം നദിയിലേക്ക് മറിയുകയായിരുന്നു. അവരിൽ 14പേരെ രക്ഷപ്പെടുത്തി. ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുകയാണ്.' ഹർദോയ് ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാർ പറഞ്ഞു.
അടുത്തുള്ള ചന്തയിൽ ഉല്പന്ന്ങ്ങൾ വിറ്റ് മടങ്ങിവരുന്നതിനിടെയാണ് കർഷകർ അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.