Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിപ്പുവിനെതിരായ മോശം...

ടിപ്പുവിനെതിരായ മോശം പരാമർശം: ബന്ധുക്കൾ നിയമനടപടിയിലേക്ക്​

text_fields
bookmark_border
tipu-sultan
cancel

ന്യൂഡൽഹി: ടിപ്പുസൂൽത്താനെതിരായ കേന്ദ്രമന്ത്രി ആനന്ത്​ കുമാർ ഹെഗ്​ഡയുടെ മോശം പരാമർശങ്ങൾക്കെതിരെ ബന്ധുക്കൾ നിയമ നടപടിയിലേക്ക്​​. ടിപ്പുവിനെ ക്രൂരനായ കൊലപാതകിയായും കൂട്ടബലാൽസംഗം നടത്തിയ വ്യക്​തിയായും ചിത്രീകരിച്ചതിനെതിരെയാണ്​ അനന്തരാവകാശികൾ നിയമ നടപടിക്ക്​ ഒരുങ്ങുന്നത്​. 

ടിപ്പുവി​​െൻറ കുടുംബത്തിലെ ആറാം തലമുറയിൽപ്പെട്ട ഭക്​തിയാർ അലിയാണ്​ നിയമനടപടി സ്വീകരിക്കുമെന്ന്​ അറിയിച്ചിരിക്കുന്നത്​. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി കൂടി​യാലോചിച്ച്​  ഹെഗ്​ഡയുടെ പരാമർശങ്ങൾക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ദേശീയ നായകനായ ടിപ്പുവിനെതിരെ എന്തടിസ്ഥാനത്തിലാണ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന്​ അറിയില്ലെന്നും അ​ദ്ദേഹം വ്യക്​തമാക്കി.

കർണാടകയിലെ ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട്​ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ത്​ ഹെഗ്​ഡ നടത്തിയ പ്രസ്​താവനയാണ്​ വിവാദത്തിന്​ കാരണമായത്​. നവംബർ 10ന്​ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ കോൺഗ്രസ്​ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശക്​തമായ പ്രതിഷേധമാണ്​ ബി.ജെ.പി ഉയർത്തുന്നത്​. ഇതിനിടെ പരിപാടിക്ക്​ തന്നെ ക്ഷണിക്കരുതെന്ന്​ കേന്ദ്രമന്ത്രി ആനന്ത്​ കുമാർ ഹെഗ്​ഡ സർക്കാറിനെ അറിയിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu sultanmalayalam news​descendantsAnantkumar Hegde
News Summary - Tipu Sultan descendants mull legal action against Union minister Anantkumar Hegde-India news
Next Story