Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​​ എം.പിമാർ...

നാല്​​ എം.പിമാർ പന്നീർസെൽവം പക്ഷത്തേക്ക്​

text_fields
bookmark_border
നാല്​​ എം.പിമാർ പന്നീർസെൽവം പക്ഷത്തേക്ക്​
cancel

ചെ​െന്നെ: ​ അണ്ണാ ഡി.എം.കെയിൽ അധികാരതർക്കം തുടരുന്നതിനിടെ നാല്​ എം.പിമാർ കൂടി പന്നീർസെൽവം പക്ഷത്തേക്ക്​. പാർട്ടിയുടെയും തമിഴ്​നാട്​ സർക്കാറിലും അധികാരം പിടിക്കാൻ പന്നീർസെൽവവും ശശികലയും വടംവലി തുടരുന്നതിനിടെ തൂത്തുക്കുടി എംപി ജയസിങ്​ ത്യാഗരാജ്​ വെല്ലൂർ എംപി  ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം പി മരുതരാജ എന്നിവരാണ്​ പന്നീർ​​സെൽവം പക്ഷത്തിന്​ പിന്തുണ പ്രഖ്യാപിച്ചത്​.

ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം ഒമ്പത്​ ആയി.  പാർട്ടിയുടെ ഏഴ്​​ ലോക്​സഭാംഗങ്ങളും രണ്ട്​ രാജ്യസഭാംഗങ്ങളുമാണ്​ പന്നീർസെൽവം പക്ഷത്തുള്ളത്​. നേരത്തെ നാമക്കൽ എം.പി പി.ആർ. സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാർ, തിരുപ്പൂർ എം.പി സത്യഭാമ എന്നിവരും രാജ്യസഭാംഗങ്ങളായ വി മൈത്രേയനും ശശികല പുഷ്​പയും പന്നീർസെൽവം പക്ഷത്തിന്​ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മുൻ ഫിഷറീസ്​ മന്ത്രി കെഎ ജലപാൽ്​ മുൻ ഖാദി മന്ത്രി പൂനാച്ചി,   ഇൗറോഡ്​ മുൻ മേയർ മല്ലിക എന്നീ പാർട്ടി നേതാക്കളും ഇന്ന്​ പന്നീർസെൽവത്തിന്​ പിന്തുണപ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduaiadmkpanneerselvamsasikala vs panneerselvam
News Summary - Three more MPs extend support to Panneerselvam
Next Story