Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1100 കോടിയുടെ വികസന...

1100 കോടിയുടെ വികസന പദ്ധതി പ്രഖ്യാപനവുമായി മോദി ഗുജറാത്തിൽ

text_fields
bookmark_border
modi
cancel

അഹ്​മദാബാദ്​: തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപനത്തിനു​പോലും അവധിനൽകി ഗുജറാത്ത്​ കാത്തിരുന്ന സന്ദർശനത്തിൽ വമ്പൻ പദ്ധതികൾക്ക്​ തുടക്കമിട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഖോഖ, ദഹേജ്​ പട്ടണങ്ങളെ കടൽവഴി ബന്ധിപ്പിച്ച്​ 650 കോടിയുടെ റോ-റോ’ കടത്തുസർവിസി​​െൻറ ആദ്യഘട്ടം ​ഉദ്​ഘാടനമായിരുന്നു തെരഞ്ഞെടുപ്പ്​ കണ്ടുള്ള പര്യടനത്തിൽ പ്രധാനം.

തുടർന്ന്​, വഡോദരയിലെത്തിയ പ്രധാനമന്ത്രി 1,140 കോടിയുടെ നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. ഇൗ മാസം ഗുജറാത്തിൽ മോദി നടത്തുന്ന മൂന്നാം സന്ദർശനംകൂടിയായിരുന്നു ഇത്​.   ​ദക്ഷിണ ഗുജറാത്ത്​- സൗരാഷ്​ട്ര മേഖലകളെ ബന്ധിപ്പിച്ച്​ വൻ വികസനമാണ്​ റോ-റോ സർവിസിലൂടെ വിഭാവനചെയ്യുന്നത്​.  റോഡ്​മാർഗം 310 കി.മീറ്റർ അകലമുള്ള പട്ടണങ്ങളാണ്​ ഖോഖയും ദഹേജും. ഇവക്കിടയിൽ എട്ടുമണിക്കൂർ യാത്രാദൂരമുണ്ട്​. ഇത്​  ഒരു മണിക്കൂറിലേക്കും 31 കി.മീറ്ററിലേക്കും ചുരുക്കിയാണ്​ കാംബെ കടലിൽ റോ-റോ കടത്തുസർവിസ്​ ആ​രംഭിക്കുന്നത്​.

ആദ്യഘട്ടത്തിൽ യാത്രക്കാർക്ക്​ മാത്രമായിരിക്കും​. രണ്ടു മാസങ്ങൾക്കിടെ സജ്ജമാകുന്ന അടുത്തഘട്ടത്തിൽ കാറുകൾ  കൊണ്ടുപോകാം.  അവസാന ഘട്ടത്തിൽ ചരക്കുകയറ്റിയ വലിയ ട്രക്കുകൾ കടത്താനാകും. ഇതോടെ, ദക്ഷിണേഷ്യയിൽ ഇൗ വിഭാഗത്തിലെ ഏറ്റവും വലിയ റോ-റോ സർവിസാകും ഗുജറാത്തിലേത്​. പദ്ധതിക്ക്​ 60കളിലാണ്​ ആലോചന തുടങ്ങിയതെങ്കിലും 2012ൽ മോദി മുഖ്യമന്ത്രിയായിരിക്കെയാണ്​ തറക്കല്ലിടുന്നത്​. യാത്രസമയവും ഇന്ധനവും ലാഭിക്കാമെന്നതിനു പുറമെ ഇരുപട്ടണങ്ങൾക്കുമിടയിലെ നിരത്തുകളിൽ തിരക്കും ഒഴിവാകും. സർവിസ്​ വിജയമെന്നുകണ്ടാൽ സംസ്​ഥാനത്തെ മറ്റിടങ്ങളിലേക്ക്​ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്​. 

നേര​േത്ത താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.പി.എ സർക്കാറി​​െൻറ ശത്രുത നേരിടേണ്ടിവന്നുവെന്നും സംസ്​ഥാനത്തി​​െൻറ വികസനവും വ്യവസായവും മുരടിപ്പിക്കാനായിരുന്നു അവരുടെ ശ്രമമെന്നും മോദി പദ്ധതിയുടെ ഉദ്​ഘാടനവേളയിൽ പറഞ്ഞു. ബി.ജെ.പി ​കേന്ദ്രംഭരിച്ച  മൂന്നുവർഷങ്ങളിൽ എല്ലാം മാറിയെന്നുപറഞ്ഞ്​ പുതിയ പദ്ധതിയെ വോട്ടാക്കി മാറ്റാനും ​പ്രധാനമന്ത്രി മറന്നില്ല. ഖോഖയിൽ പുതിയ സർവിസിന്​​ തുടക്കമിട്ട്​ കന്നിയാത്രികനായി ദഹേജ്​​വരെ അദ്ദേഹം സഞ്ചരിക്കുകയും ചെയ്​തു.  

‘റോ-റോ’ കടത്തുസർവിസ്​
അഹ്​മദാബാദ്​: കാറുകൾ, ബസുകൾ, ട്രക്കുകൾ, ട്രെയിലറുകൾ തുടങ്ങിയവ കപ്പലിലേക്ക്​ നേരിട്ട്​ ഒാടിച്ചുകയറാനും ലക്ഷ്യസ്​ഥാനത്തെത്തിയാൽ ഇറങ്ങാനും കഴിയുന്ന (റോൾ ഒാൺ^ റോൾ ഒാഫ്​) കപ്പലുകൾ സർവിസിന്​ ഉപയോഗിക്കുന്നതാണ്​ റോ^റോ സർവിസ്​.  കടൽവഴിയുള്ള സർവിസുകളെയാണ്​ പൊതുവെ ‘റോ^റോ’ എന്ന്​ വിളിക്കുന്നത്​. ചരക്കുവാഹനങ്ങൾ കൂടി സർവിസ്​ നടത്തുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയിൽ 250 യാത്രക്കാരും 100 വാഹനങ്ങളും വരെ കയറ്റാനാകും. വാഹനങ്ങൾ കപ്പലിൽ കയറാനും ഇറങ്ങാനും മറ്റു സംവിധാനങ്ങൾ ആവശ്യമില്ലാത്തത്​ സമയനഷ്​ടവും ചെലവും കുറക്കും. പുതുതായി സർവിസ്​ ആരംഭിക്കുന്ന ഭാവ്​നഗറിനടുത്ത ഖോഖയിലും ബറൂച്ചിനടുത്ത ദഹേജിലും ഇതിനായി ലോകോത്തര ടെർമിനലുകളാണ്​ ഒരുക്കിയിരിക്കുന്നത്​. കേന്ദ്ര^സംസ്​ഥാന സഹകരണത്തോടെയാണ്​ ഗുജറാത്തിൽ ഇത്​ പൂർത്തീകരിച്ചത്​. നേരത്തേ കച്ചിൽ സമാന പദ്ധതിക്ക്​ നീക്കമുണ്ടായിരുന്നുവെങ്കിലും സാ​േങ്കതിക തടസ്സങ്ങളിൽ കുടുങ്ങി പാതിവഴിയിൽ മുടങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly electionmalayalam newsGujarat Visit
News Summary - Third Visit of Modi to Gujarat - India News
Next Story