Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ നിയമസഭയിൽ...

തമിഴ്​നാട്​ നിയമസഭയിൽ ജയലളിതയുടെ ഛായചിത്രം; എതിർത്ത്​ പ്രതിപക്ഷം

text_fields
bookmark_border
തമിഴ്​നാട്​ നിയമസഭയിൽ ജയലളിതയുടെ ഛായചിത്രം; എതിർത്ത്​ പ്രതിപക്ഷം
cancel

ചെന്നൈ: തമിഴ്​നാട്​ നിയമസഭ ഹാളിനുള്ളിൽ ജയളിതയുടെ ഛായാചിത്രം സ്ഥാപിച്ച്​ എ.​െഎ.ഡി.എം.കെ. എന്നാൽ,  ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയും കോൺഗ്രസും രംഗത്തെത്തി​. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ഛായാചിത്രം സ്ഥാപിച്ചത്​ ശരിയായില്ലെന്നാണ്​​ ഇവരുടെ വാദം.

തമിഴ്​നാട്ടിലെ മുൻ മുഖ്യമന്ത്രിമാരായ സി.എൻ അണ്ണാദുരൈ, എം.ജി രാമചന്ദ്രൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ്​ ജയലളിതയുടെ ചിത്രവും സ്ഥാപിച്ചത്​. ഇതിനൊപ്പം മഹാത്​മ ഗാന്ധി, ബി.ആർ അംബേദ്​കർ, സി.രാജഗോപാലാചാരി, കെ.കാമരാജ്​ എന്നിവരുടെ ചി​ത്രങ്ങളും നിയമസഭയിൽ സ്ഥാപിച്ചിട്ടുണ്ട്​. എന്നാൽ, അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രം ഇവർക്കൊപ്പം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ്​ പ്രതിപക്ഷം പറയുന്നത്​

തമിഴ്​നാട്​ നിയമസഭ സ്​പീക്കർ ധനപാലനാണ്​ ജയലളിതയുടെ ഛായാചിത്രം അനാഛാദാനം ചെയ്​തത്​. മുഖ്യമന്ത്രി പളനിസ്വാമി, ഒ.പന്നീർശെൽവം എന്നിവരും ചടങ്ങിൽ പ​െങ്കടുത്തിരുന്നു.

ജയലളിതയുടെ മരണത്തിന്​ ശേഷവും സർക്കാർ ഒാഫീസുകളിൽ നിന്ന്​ അവരുടെ ഛായാചിത്രം നീക്കം ചെയ്യാത്തതിനെതിരെ ഡി.എം.കെ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിയമസഭയിൽ നിന്നും ചിത്രം മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu Assemblyaidmkmalayalam newsJ Jayalalithaa
News Summary - Tamil Nadu Assembly Gets Jayalalithaa Portrait, DMK Calls It "Disgrace"-India news
Next Story