Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിൽ മൂന്നു...

സുപ്രീംകോടതിയിൽ മൂന്നു ജഡ്ജിമാർകൂടി ചുമതലയേറ്റു

text_fields
bookmark_border
സുപ്രീംകോടതിയിൽ മൂന്നു ജഡ്ജിമാർകൂടി ചുമതലയേറ്റു
cancel
camera_alt

 ജ​സ്റ്റി​സുമാരായ സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ്, സ​ന്ദീ​പ് മേ​ത്ത എന്നിവർ

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റി​സു​മാ​രാ​യ സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ചു​മ​ത​ല​യേ​റ്റു. സു​പ്രീം​കോ​ട​തി കോം​പ്ല​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി.ൈ​വ ച​ന്ദ്ര​ചൂ​ഡ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​​തോ​ടെ പ​ര​മോ​ന്ന​ത കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 34 ആ​യി.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഡ​ൽ​ഹി ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റി​സ് അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ്, ഗു​വാ​ഹ​തി ചീ​ഫ് ജ​സ്റ്റി​സ് സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ച​ത്. 2008 ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ ജ​സ്റ്റി​സ് സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, 2021ൽ ​തെ​ല​ങ്കാ​ന ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി. 2022 മു​ത​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

2008 ജൂ​ലൈ​യി​ൽ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ ജ​സ്റ്റി​സ് അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ് 2023 മേ​യ് 30 മു​ത​ൽ രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​ണ്. 2011 മേ​യ് 30നാ​ണ് ജ​സ്റ്റി​സ് സ​ന്ദീ​പ് മേ​ത്ത രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യ​ത്. 2023 ഫെ​ബ്രു​വ​രി 15 മു​ത​ൽ ഗു​വാ​ഹ​തി ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judiciarySupreme Court
News Summary - Supreme Court gets three new judges, regains full strength of 34
Next Story