Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാ​ധാ​ര​ണ​ക്കാ​ർ​ക്ക്​...

സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ തക്കസമയത്ത്​ സ​ഹാ​യം ന​ൽ​കാ​നാ​യി​െ​ല്ല​ങ്കി​ൽ നി​യ​മ​വ്യ​വ​സ്​​ഥ​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്​​ട​പ്പെ​ടും -ജെ.എസ്​. ഖെഹാർ

text_fields
bookmark_border
സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ തക്കസമയത്ത്​ സ​ഹാ​യം ന​ൽ​കാ​നാ​യി​െ​ല്ല​ങ്കി​ൽ നി​യ​മ​വ്യ​വ​സ്​​ഥ​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്​​ട​പ്പെ​ടും -ജെ.എസ്​. ഖെഹാർ
cancel

ന്യൂഡൽഹി: ദരിദ്രരും നിരക്ഷരരുമായ ഇന്ത്യക്കാർക്ക്​ വേണ്ട സമയത്ത് സഹായം നൽകാനായി​െല്ലങ്കിൽ നിയമവ്യവസ്​ഥയുടെ വിശ്വാസ്യത നഷ്​ടപ്പെടുമെന്ന്​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാർ. സഹായിക്കാനാരുമില്ലാത്ത സാധാരണക്കാർക്ക്​ സങ്കടങ്ങളും അനീതികളും ചെറുക്കാൻ പാര ലീഗൽ വളണ്ടിയർമാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര ലീഗൽ വളണ്ടി​യർമാരുടെ ദ്വിദിന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൗ രാജ്യത്തെ സാധാരണക്കാരും നിരക്ഷരരുമാണ്​ നീതിവ്യവസ്​ഥയുടെ പ്രധാന ഉപഭോക്​താക്കൾ. ജഡ്​ജിമാരുടെ ദിവ്യമായ കർത്തവ്യത്തെക്കാൾ മഹത്തരമാണ്​ സാധാരണക്കാർക്കായി സേവനമനുഷ്​ഠിക്കുന്ന വളണ്ടിയർമാരുടെ കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. ഇൗ വളണ്ടിയർമാരിലൂടെ രാജ്യത്തെ സാധാരണക്കാർ സർക്കാർ പദ്ധതികളെക്കുറിച്ച്​ അറിയുമെന്നും അവരുടെ പ്രശ്​നങ്ങളിൽ പരിഹാരം കാണുമെന്നും ജസ്​റ്റിസ്​ ദീപക്​ മിശ്ര പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച നിയമ^നീതി വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദ്​ നീതി നടപ്പാക്കുന്നതിൽ സാ​േങ്കതികവിദ്യയുടെ പ്രാധാന്യം ഉൗന്നിപ്പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച്​ സാ​േങ്കതികവിദ്യയും മാറണമെന്നും നീതി നടപ്പാക്കുന്നതിൽ സാ​േങ്കതികവിദ്യക്ക്​ വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice js kheharsupreme court
News Summary - supreme court chief justice js khehar
Next Story