Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വന്തം ജനങ്ങൾക്ക്...

സ്വന്തം ജനങ്ങൾക്ക് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ മറ്റ്​ രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചു- ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

text_fields
bookmark_border
covid vaccine shipment
cancel

യുനൈറ്റഡ് നേഷൻസ്: സ്വന്തം രാജ്യത്തെ ജനങ്ങൾക്ക്​ നൽകിയതിനേക്കാൾ കോവിഡ്​ വാക്​സിൻ മറ്റ്​ രാജ്യങ്ങളിലേക്ക്​ കയറ്റി അയച്ചുവെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. വാക്​സിൻ വിതരണത്തിലെ അസമത്വം കൊറോണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ പരാജയപ്പെടുത്തുമെന്നും വാക്​സിൻ ലഭ്യതയുടെ കുറവ്​ നിർധന രാജ്യങ്ങളെ ദോഷമായി ബാധിക്കുമെന്നും യു.എൻ ജനറൽ അസംബ്ലിയിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.

കോവിഡ്​ വാക്​സിൻ ആഗോള തലത്തിൽ തുല്യമായി വിതരണം ചെയ്യുന്നതിനുള്ള ഇടപെടലുകൾക്ക്​ തുടക്കമിട്ട രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണെന്നും ഇതിന്​ 180 യു.എൻ അംഗ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ പ്രതിനിധി കെ. നാഗരാജ് നായിഡു പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്ത്ര സമൂഹം ഫലപ്രാപ്​തിയുള്ള ഒന്നിലധികം വാക്​സിൻ കണ്ടെത്തിയതിനാൽ 2021 ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചത്​.

കോവിഡിനെതിരായ ആഗോള തലത്തിലെ പോരാട്ടത്തിന്‍റെ മുൻനിരയിൽ ഇന്ത്യ ഉണ്ടായിരുന്നു. അടുത്ത ആറു മാസത്തിനുള്ളിൽ സ്വന്തം രാജ്യത്തെ 300 ദശലക്ഷം ജനങ്ങൾക്ക് വാക്​സിൻ നൽകുന്നതിനൊപ്പം 70 രാജ്യങ്ങളിലേക്ക് വാക്​സിൻ കയറ്റി അയക്കുന്നതിനും ഇന്ത്യ തയാറാണ്​. തദ്ദേശീയമായി വികസിപ്പിച്ച കോവാക്​സിൻ അടക്കം ഇന്ത്യയുടെ രണ്ട് വാക്​സിനുകൾക്ക് അംഗീകാരം ലഭിച്ചു. നിലവിൽ 30 ഓളം വാക്​സിനുകൾ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടത്തിലാണ്.

ഇതുവരെ വാക്​സിൻ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയിലുള്ള ഇന്ത്യയുടെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പ്രാദേശികമായും ആഗോളമായും വാക്​സിനുകൾ നിർമ്മിക്കുന്നിലും വിതരണം ചെയ്യുന്നതിലും ഉണ്ടാവേണ്ട രാജ്യാന്തര സഹകരണത്തിന്‍റെ ആവശ്യകത വളരെ വലുതാണ്. വാക്​സിൻ വിതരണത്തിലെ അസമത്വം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. യു.എൻ സമാധാനപാലകർക്കുള്ള സമ്മാനമെന്ന നിലക്ക്​ രണ്ട്​ ലക്ഷം കോവിഡ്​ വാക്​സിൻ ഡോസുകൾ ഇന്ത്യ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineCovid 19
News Summary - "Supplied more vaccines globally than vaccinated our own"- India tells UN
Next Story