Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ...

ഉത്തർപ്രദേശിൽ എസ്.​പി-ബി.എസ്.​പി രഹസ്യ സഖ്യമെന്ന്​ ബി.ജെ.പി

text_fields
bookmark_border
ഉത്തർപ്രദേശിൽ എസ്.​പി-ബി.എസ്.​പി രഹസ്യ സഖ്യമെന്ന്​ ബി.ജെ.പി
cancel

ലഖ്നോ: ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടിയും ബി.എസ്​.പിയും രഹസ്യ സഖ്യം രൂപീകരിച്ചിരിക്കുകയാണെന്ന്​ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി വിജയ്​ബഹാദുർ പതക്​. ബി.എസ്.​പി അധ്യക്ഷ മായാവതിയുടെ അഴിമതി സംബന്ധിച്ച ലോകായുക്​ത റിപ്പോർട്ടിനെ കുറിച്ച്​ യു.പി മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​മൗനം പാലിക്കുകയാണ്​. അതിന്​അദ്ദേഹം മറുപടി നൽകണം. മായാവതിയുടെ ഭരണ കാലത്ത്​ ഉയർന്നുകേട്ട അഴിമതിയെ കുറിച്ച്​അന്വേഷിക്കുമെന്ന്​ അഖിലേഷ്​വാഗ്​ദാനം ചെയ്​തതാണ്​. 

അഞ്ച്​ വർഷത്തെ എസ്​.പിയുടെ ഭരണം അവസാനിച്ചു. ഇക്കാലത്തിനിടക്ക്​ അഴിമതി അന്വേഷിക്കുന്നതിന്​ഒരു അന്വേഷണ കമീഷനെപ്പോലും അദ്ദേഹം രൂപീകരിച്ചിട്ടില്ല. മുൻ ബി.എസ്​.പി സർക്കാരിനെതിരെ ഒരു കേസുപോലും ചാർജ്​ ചെയ്യാതിരുന്നതും ആരെയും ശിക്ഷിക്കാതിരുന്നതും നിർഭാഗ്യകരമാണ്​.

അഴിമതി തടയുന്നതിന് ​ലോകായുക്ത ശക്​തിപ്പെടുത്തുകയോ ഒന്നിലധികം അംഗങ്ങളെ ഉൾപ്പെടുത്തുകയോ ചെയ്​തില്ല. കാര്യമായ ഒരു മുന്നേറ്റവും നടത്താതെ അഴിമതിക്കാർക്ക്​അഭയം നൽകുകയായിരുന്നു അഖിലേഷ്​ ചെയ്​തതെന്നും പതക്​കുറ്റപ്പെടുത്തി. 

യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍െറ അഞ്ചാംഘട്ട പ്രചാരണം ഇന്നാണ് ​അവസാനിക്കുക. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമത്തേി അടക്കമുള്ള പ്രദേശങ്ങളും അഞ്ചാംഘട്ടത്തില്‍ പെടുന്നു. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - SP, BSP have hidden alliance
Next Story