Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോണിയയും നഡ്ഡയും...

സോണിയയും നഡ്ഡയും എതിരില്ലാതെ രാജ്യസഭയിലേക്ക്

text_fields
bookmark_border
Sonia Gandhi
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​യി​ലെ​ത്തി​യ അ​ശോ​ക് ച​വാ​ൻ തു​ട​ങ്ങി​യ​വ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​വ​രു​ൾ​പ്പെ​ടെ 41 പേ​രാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ബി.​ജെ.​പി 20 സീ​റ്റ് നേ​ടി. കോ​ൺ​ഗ്ര​സ് (6), തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (4), വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ് (മൂ​ന്ന്), ആ​ർ.​ജെ.​ഡി (ര​ണ്ട്), ബി.​ജെ.​ഡി (ര​ണ്ട്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പാ​ർ​ട്ടി​ക​ൾ എ​തി​രി​ല്ലാ​തെ സ്വ​ന്ത​മാ​ക്കി​യ സീ​റ്റു​ക​ൾ. എ​ൻ.​സി.​പി, ശി​വ​സേ​ന, ബി.​ആ​ർ.​എ​സ്, ജെ.​ഡി (യു) ​എ​ന്നി​വ ഓ​രോ സീ​റ്റും നേ​ടി.

രാ​ജ​സ്ഥാ​നി​ൽ​നി​ന്ന്​ സോ​ണി​യ​ക്കു പു​റ​മെ ബി.​ജെ.​പി​യു​ടെ ചു​ന്നി​ലാ​ൽ ഗ​രാ​സി​യ, മ​ദ​ൻ റാ​ത്തോ​ഡ്​ എ​ന്നി​വ​രെ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ചൊ​വ്വാ​ഴ്ച സ​മാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ചി​ത്രം തെ​ളി​ഞ്ഞ​ത്. മൂ​വ​ർ​ക്കു​മെ​തി​രെ ആ​രും പ​ത്രി​ക ന​ൽ​കി​യി​രു​ന്നി​ല്ല. അ​ശോ​ക്​ ച​വാ​ൻ അ​ട​ക്കം മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​റു സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​ൽ മൂ​ന്നു പേ​ർ ബി.​ജെ.​പി​ക്കാ​രാ​ണ്.

ഗു​ജ​റാ​ത്തി​ൽ ന​ഡ്ഡ​ക്കൊ​പ്പം മ​റ്റു മൂ​ന്നു ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ജ്ര​വ്യാ​പാ​രി​ ഗോ​വി​ന്ദ്​ ദൊ​ലാ​കി​യ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഏ​ക്നാ​ഥ്​ ഷി​​ൻ​ഡെ ന​യി​ക്കു​ന്ന ശി​വ​സേ​ന​യു​ടെ പ്ര​തി​നി​ധി​യാ​യി മു​ൻ കോ​ൺ​ഗ്ര​സ്​ എം.​പി മി​ലി​ന്ദ്​ ദേ​വ്റ, അ​ജി​ത്​ പ​വാ​ർ പ​ക്ഷം എ​ൻ.​സി.​പി​യു​ടെ പ്ര​ഫു​ൽ പ​ട്ടേ​ൽ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiRajya Sabha
News Summary - Sonia Gandhi elected unopposed to Rajya Sabha from Rajasthan
Next Story