Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവസീം റിസ്​വിക്കെതിരെ...

വസീം റിസ്​വിക്കെതിരെ ശിയ പണ്ഡിത സഭ

text_fields
bookmark_border
വസീം റിസ്​വിക്കെതിരെ ശിയ പണ്ഡിത സഭ
cancel

ന്യൂ​ഡ​ൽ​ഹി: മ​ദ്​​റ​സ​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ക്കു​ക​യും ബാ​ബ​രി മ​സ്​​ജി​ദ്​ ത​ർ​ക്കം ഒ​ത്തു​തീ​ർ​ക്കാ​ർ സ്വ​യം രം​ഗ​ത്തി​റ​ങ്ങു​ക​യും ചെ​യ്​​ത ഉ​ത്ത​ർ​പ്ര​ദേ​ശ്​ ശി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വ​സീം റി​സ്​​വി​ക്കെ​തി​രെ ശി​യ പ​ണ്ഡി​ത സ​ഭ​യാ​യ മ​ജ്​​ലി​സ്​ ഉ​ല​മ ഹി​ന്ദ്. നി​ര​വ​ധി വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ൾ കൈ​യ​ട​ക്കി​യ​തി​​​​െൻറ​യും കൊ​ല​പാ​ത​ക​ത്തി​​​​െൻറ​യും പേ​രി​ൽ പ്ര​തി​യാ​യ വ്യ​ക്​​തി​യാ​ണ്​ വ​സീം റി​സ്​​വി. 

കേ​സു​ക​ളി​ൽ​നി​ന്നും മ​റ്റും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ മ​ദ്​​റ​സ​ക​ൾ തീ​വ്ര​വാ​ദി​ക​ളെ സൃ​ഷ്​​ടി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ അ​വ നി​രോ​ധി​ക്കാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി വ​സീം റി​സ്​​വി രം​ഗ​ത്തു​വ​ന്ന​തെ​ന്ന്​ മ​ജ്​​ലി​സ്​ ഉ​ല​മ ഹി​ന്ദ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​വാ​ദ്​ ന​ഖ്​​വി പ​റ​ഞ്ഞു. മ​ദ്​​റ​സ​ക​ൾ​ക്കെ​തി​രെ അ​ടി​സ്​​ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​മാ​ണ്​ ഉ​ന്ന​യി​​ച്ച​തെ​ന്ന്​ കാ​ണി​ച്ച്​ സം​ഘ​ട​ന പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ല​ഖ​്​​നോ, മീ​റ​ത്ത്, ബ​റേ​ലി, സ​ഹ​റാ​ൻ​പു​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ളും റി​സ്​​വി ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്ന്​ കേ​സു​ക​ൾ ഇൗ​യി​ടെ​യാ​ണ്​ സി.​ബി.​െ​എ​ക്ക്​ വി​ട്ട​ത്.

പ​ദ​വി​ക​ൾ നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന വ്യ​ക്​​തി​യാ​ണ്​ റി​സ്​​വി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ഖി​ലേ​ഷ്​ യാ​ദ​വ്​ സ​ർ​ക്കാ​റി​​​​െൻറ കാ​ല​ത്ത്​ ​െപാ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്യു​ന്നി​ട​ത്തു​നി​ന്ന്​ അ​ന്ന​ത്തെ മ​ന്ത്രി അ​അ്​​സം​ഖാ​ൻ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബ​രി കേ​സി​ൽ കോ​ട​തി​ക്ക്​ പു​റ​ത്തു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന് ​റി​സ്​​വി​യെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല -ജ​വാ​ദ്​ ന​ഖ്​​വി പ​റ​ഞ്ഞു. ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി​ക്ക്​ പ​ക​രം മ​റ്റൊ​രു സ്​​ഥ​ലം ന​ൽ​കി​യാ​ൽ അ​വി​ടെ പ​ള്ളി നി​ർ​മി​ച്ച്​ അ​യോ​ധ്യ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യും ശ്രീ​ശ്രീ ര​വി​ശ​ങ്ക​റു​മാ​യും റി​സ്​​വി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf boardHaj subsidymalayalam newsWaseem Rizvi
News Summary - UP Shia Waqf Board Chief Waseem Rizvi hails Centre’s decision to scrap Haj subsidy-India News
Next Story