Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതടി പരാമർശം:...

തടി പരാമർശം: വസുന്ധരയോട് ശരത്​ യാദവ്​ ഖേദം പ്രകടിപ്പിച്ചു

text_fields
bookmark_border
തടി പരാമർശം: വസുന്ധരയോട് ശരത്​ യാദവ്​ ഖേദം പ്രകടിപ്പിച്ചു
cancel

ജയ്പുർ: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി വസുന്ധര രാജെക്ക് തടി കൂടിയിട്ടുണ്ടെന്ന വിവാദ പ്രസ്ത ാവനയിൽ എൽ.ജെ.ഡി നേതാവ്​ ശരത്​ യാദവ്​ ഖേദം പ്രകടിപ്പിച്ചു. വർഷങ്ങൾ നീണ്ട കുടുംബ ബന്ധമാണ് വസുന്ധരയുമായുള്ളത്. എന ്‍റെ വാക്കുകൾ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വസുന്ധരക്ക ് കത്തെഴുതുമെന്നും ശരത്​ യാദവ്​ വ്യക്തമാക്കി.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ്​ റാലിക്കിടെയാണ് ബി.ജെ.പി മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം ശരത്​ യാദവ് നടത്തിയത്. വസുന്ധരയുടെ തടി കൂടിയിട്ടുണ്ടെന്നും അവ​ർ ക്ഷീണിതയായതിനാൽ വിശ്രമിക്കാൻ അനുവദിക്കണമെന്നുമായിരുന്നു പരാമർശം. ഇതേതുടർന്ന് യാദവിന്‍റെ പരാമർശത്തിനെതിരെ വസുന്ധര ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനിൽ പരാതി നൽകിയിരുന്നു.

എന്നാൽ, താൻ തമാശ പറഞ്ഞതാണെന്നും വസുന്ധരയുമായുള്ള പഴയ സുഹൃദ്​ ബന്ധത്തി​​​​െൻറ അടിസ്ഥാനത്തിലായിരുന്നു അത്തരമൊരു പരാമർശമെന്നും ശരത്​ യാദവ്​ പിന്നീട്​ പ്രതികരിച്ചിരുന്നു. അവരെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. താൻ അവരെ കണ്ടപ്പോൾ ഭാരം കൂടുന്നതിനെ കുറിച്ച്​ നേരിട്ട്​ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad yadavmalayalam newsVasundhara Raje
News Summary - Sharad Yadav Vasundhara Raje -India News
Next Story