Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണം നൽകാൻ...

പണം നൽകാൻ തയാറല്ലാത്തവർ ഭക്ഷണം കഴി​േക്ക​െണ്ടന്ന്​ റസ്​റ്റോറൻറ്​ അസോസിയേഷൻ

text_fields
bookmark_border
പണം നൽകാൻ തയാറല്ലാത്തവർ ഭക്ഷണം കഴി​േക്ക​െണ്ടന്ന്​ റസ്​റ്റോറൻറ്​ അസോസിയേഷൻ
cancel

ന്യൂഡൽഹി: പണം നൽകാൻ തയാറല്ലാത്തവർ ഭക്ഷണം കഴി​േക്കണ്ടെന്ന്​​ നാഷണൽ റസ്​റ്റോറൻറ്​ അസോസിയേഷൻ ഒാഫ്​ ഇന്ത്യ(എൻ.ആർ.എ.​െഎ). ഭക്ഷണശാലകളിൽ നിന്നും സാധാരണ നികുതിക്ക് പുറമേ ഏർപെടുത്തുന്ന 'സർവീസ് ചാർജ്' യഥാർത്ഥത്തിൽ നിർബന്ധമുള്ളതല്ലെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയെന്നുമുള്ള ദേശീയ ഉപഭോക്തൃ മന്ത്രാലയത്തി​​െൻറ ഉത്തരവിനെതിരെ പ്രതികരിക്കുകയായിരുന്നു അസോസിയേഷൻ.

സർവീസ്​ ചാർജ്​ ഇൗടാക്കുന്നതു കീഴ്​വഴക്കമാണെന്ന കോടതി പരാമർശത്തി​​െൻറ പിന്തുണയോടുകൂടിയാണ്​​ അസോസിയേഷ​​െൻറ പ്രഖ്യാപനം.

ഉപഭോക്​താവി​​െൻറ അറിവോ അനുവാദമോ ഇല്ലാതെ സർവീസ്​ ചാർജ്​ ഇൗടാക്കുന്നതിനെതിരെ നടപടിയെടുക്കാൻ നേരത്തെ പാർലമ​െൻറ്​ തീരുമാനിച്ചിരുന്നു. എന്നാൽ സർവീസ്​ ചാർജ്​ സാധാരണവും സ്വീകാര്യവുമായ സംവിധാനമാണെന്ന്​ എൻ.ആർ.എ.​െഎ അവകാശപ്പെടുന്നു.

ഭക്ഷണശാലകൾ സർവീസ്​ ചാർജ്​ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താൻ സംസ്​ഥാന സർക്കാറുകളോട്​ ഉപഭോക്​തൃ മന്ത്രാലയം ആവശ്യ​െപ്പട്ടിരുന്നു. മോശം സേവനത്തിനും അഞ്ചു മുതൽ 20 ശമാനം  വരെ സർവീസ്​ ചാർജ്​ ഇൗടാക്കിയതായി പല ഉപഭോക്​താക്കളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന്​  ഉപഭോക്​തൃമന്ത്രാലയം അറിയിച്ചു. വ്യക്​തതക്ക്​ വേണ്ടി ഹോട്ടൽ അസോസിയേഷൻ ഒാഫ്​ ഇന്ത്യയെ സമീപിച്ചപ്പോൾ ഉപഭോക്താവി​​െൻറ വിവേചനാധികാരം ഉപയോഗിച്ചുള്ളതാണ് ഈ നികുതിയെന്നും അല്ലാത്തവർ അടക്കേണ്ടെന്നും അവർ അറിയിച്ചതായും മന്ത്രാലയം പറയുന്നു.

എന്നാൽ, റസ്​റ്റോറൻറുകളും ഉപഭോക്​തൃ സംരക്ഷണ നിയമം തന്നെയാണ്​ പിന്തുടരുന്നതെന്ന്​ നാഷണൽ റസ്​റ്റോറൻറ്​ അസോസിയേഷൻ ഒാഫ്​ ഇന്ത്യ പ്രസിഡൻറ്​ റിയാസ്​ അംലാനി പറഞ്ഞു. അധാർമിക പ്രവർത്തികളെ  ഇൗ നിയമം തന്നെ തടയുന്നുണ്ട്​.  ഇൗടാക്കുന്ന സർവീസ്​ ചാർജിനെ കുറിച്ച്​ ഞങ്ങൾ കൃത്യമായി പറയുന്നുണ്ട്​. ഒരുതരത്തിലുള്ള അധാർമിക വ്യാപാരവും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തർക്കമുണ്ടാക്കാതെ ഉപഭോക്​താക്കളോട്​ സർവീസ്​ ചാർജ്​ അടക്കാൻ തയാറാണോ എന്ന്​  ചോദിക്കുകയും തയാറല്ലാത്തവരോട്​ സർവീസ്​ ചാർജ്​ ഇൗടാക്കാത്ത സ്​ഥലത്തു നിന്ന്​ ഭക്ഷണം കഴിക്കാൻ ബഹുമാന പുരസ്​കരം ആവശ്യ​െപ്പടുകയുമാണ്​ പല റസ്​റ്റോറൻറുകളും ചെയ്യുന്നതെന്നും അംലാനി പറഞ്ഞു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:service chargeNRAI
News Summary - Service charge: Don’t eat if you don’t want to pay, says restaurants’ body
Next Story