You are here

ശശികലയുടെ ഭർത്താവ്​ നടരാജൻ ഗുരുതരാവസ്ഥയിൽ

23:34 PM
11/09/2017

ചെ​ന്നൈ: അ​ഴി​മ​തി​ക്കേ​സി​ൽ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന അ​ണ്ണാ ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ്​ ന​ട​രാ​ജ​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചെ​ന്നൈ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ര​ൾ, വൃ​ക്ക ​േരാ​ഗ​ങ്ങ​ളും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും അ​ല​ട്ടു​ന്ന ന​ട​രാ​ജ​ൻ വ​ള​രെ ക്ഷീ​ണി​ത​നാ​ണ്.  അ​ദ്ദേ​ഹ​ത്തെ ഡ​യാ​ലി​സി​സ്​ ചെ​യ്യു​ന്ന​ത്​ തു​ട​രു​ന്ന​താ​യി ചെ​ന്നൈ ​​​​േഗ്ലാ​ബ​ൽ ഹെ​ൽ​ത്ത്​ സി​റ്റി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്കാ​യി ല​ണ്ട​നി​ൽ​നി​ന്ന്​ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ എ​ത്തും. ക​ര​ൾ മാ​റ്റി​വെ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യി​ലേ​ക്ക്​ അ​പേ​ക്ഷി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ ന​ട​രാ​ജ​​​െൻറ ചി​കി​ത്സ​ക്കു​ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ഫ. മു​ഹ​മ്മ​ദ്​​ റേ​ല അ​റി​യി​ച്ചു. ഭ​ർ​ത്താ​വ്​ ന​ട​രാ​ജ​​െൻറ ആ​രോ​ഗ്യ​പ്ര​ശ്​​നം ചൂ​ണ്ടി​ക്കാ​ട്ടി ശ​ശി​ക​ല പ​രോ​ളി​നു​ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. 

COMMENTS